പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്വാഡ് നേതാക്കളുടെ ഉച്ചകോടിയുടെ ഉല്‍ഘാടനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളം പരിഭാഷ

Posted On: 21 MAY 2023 1:30PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 മേയ് 21

ആദരണീയരെ,
പ്രധാനമന്ത്രി അല്‍ബനീസ്, പ്രധാനമന്ത്രി കിഷിദ, പ്രസിഡന്റ് ബൈഡന്‍,

എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ന് ഈ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്‍ഡോ-പസഫിക്കില്‍ സമാധാനവും സുസ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി ക്വാഡ് ഗ്രൂപ്പ് സ്വയം തെളിയിച്ചിട്ടുണ്ട്. ആഗോള വ്യാപാരത്തിന്റെയും നൂതനാശയത്തിന്റെയും വളര്‍ച്ചയുടെയും എഞ്ചിനാണ് ഇന്‍ഡോ-പസഫിക് മേഖല എന്നതില്‍ സംശയമില്ല. ഇന്തോ-പസഫിക്കിന്റെ സുരക്ഷയും വിജയവും മേഖലയുടെ മാത്രമല്ല, ലോകത്തിനും പ്രധാനമാണെന്നത് നാം ഏകകണ്ഠമായി സമ്മതിക്കുന്നതാണ്. പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു ക്രിയാത്മക അജണ്ടയോടെ, നാം മുന്നോട്ട് പോകുകയാണ്.
സ്വതന്ത്രവും തുറന്നതും ഉള്‍ച്ചേര്‍ക്കുന്നതുമായ ഇന്തോ-പസഫിക് എന്ന നമ്മുടെ കാഴ്ചപ്പാടിന് നമ്മുടെ പങ്കാളിത്ത പരിശ്രമങ്ങളിലൂടെ, നാം പ്രായോഗിക മാനങ്ങള്‍ നല്‍കുന്നു. കാലാവസ്ഥാ പ്രവര്‍ത്തനം, ദുരന്ത നിവാരണം, തന്ത്രപരമായ സാങ്കേതികവിദ്യകള്‍, വിശ്വസനീയമായ വിതരണ ശൃംഖല, ആരോഗ്യ സുരക്ഷ, സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളില്‍ നമ്മുടെ സഹകരണം നല്ല നിലയില്‍ വളരുകയാണ്. നിരവധി രാജ്യങ്ങളും ഗ്രൂപ്പുകളും അവരുടെ ഇന്തോ-പസഫിക് തന്ത്രവും കാഴ്ചപ്പാടും പ്രഖ്യാപിക്കുന്നു. ഇന്നത്തെ നമ്മുടെ യോഗം ഈ പ്രദേശത്തെ മുഴുവന്‍ ഉള്‍ച്ചേര്‍ക്കുന്നതും ജനകേന്ദ്രീകൃതവുമായ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭ്യമാക്കും.

ആഗോള നന്മ, മനുഷ്യ ക്ഷേമം, സമാധാനം, സമൃദ്ധി എന്നിവയ്ക്കായി ക്വാഡ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയുടെ വിജയകരമായ ആദ്ധ്യക്ഷത്തിന് പ്രധാനമന്ത്രി അല്‍ബാനീസിനെ ഞാന്‍ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. 2024-ല്‍ ക്വാഡ് നേതാക്കളുടെ ഉച്ചകോടി ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ND
 


(Release ID: 1926088) Visitor Counter : 174