പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബ്രസീൽ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 21 MAY 2023 9:29AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 21 ന് ഹിരോഷിമയിൽ വെച്ച് ജി-7 ഉച്ചകോടിയുടെ ഭാഗമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി.

ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അവർ ഇരുരാജ്യങ്ങളും തമ്മിലുള്ള  നയതന്ത്ര പങ്കാളിത്തം അവലോകനം ചെയ്യുകയും അത് കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. പ്രതിരോധ ഉൽപ്പാദനം, വ്യാപാരം, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, ഡയറി, മൃഗസംരക്ഷണം, ജൈവ ഇന്ധനങ്ങൾ, ശുദ്ധമായ ഊർജ്ജം തുടങ്ങിയ മേഖലകൾ ചർച്ചയുടെ ഭാഗമായി. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുടെ ഉന്നതതല യോഗം സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

മേഖലയിലെ വികസനങ്ങളെക്കുറിച്ച് നേതാക്കൾ ആശയവിനിമയം നടത്തി. ബഹുമുഖ മേഖലകളിൽ  തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യവും ബഹുമുഖ സ്ഥാപനങ്ങളുടെ പരിഷ്‌കരണത്തിന്റെ ദീർഘകാല ആവശ്യവും അവർ ഊന്നിപ്പറഞ്ഞു.

ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്ക് പ്രസിഡന്റ് ലുലയെ ഇന്ത്യയിൽ സ്വാഗതം ചെയ്യുവാനായി ഉറ്റുനോക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

NS

 



(Release ID: 1926025) Visitor Counter : 134