പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജപ്പാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 20 MAY 2023 8:16AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി   ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

ഈ വർഷം മാർച്ചിൽ പ്രധാനമന്ത്രി കിഷിദയുടെ ഇന്ത്യാ സന്ദർശനത്തെത്തുടർന്ന് 2023-ലെ അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

2023 മാർച്ചിൽ പ്രധാനമന്ത്രി മോദി സമ്മാനിച്ച ബോധി തൈ ഹിരോഷിമയിൽ നട്ടുപിടിപ്പിച്ചതിന് പ്രധാനമന്ത്രി കിഷിദയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ഇന്ത്യൻ പാർലമെന്റ് എല്ലാ വർഷവും ഹിരോഷിമ ദിനം അനുസ്മരിക്കുന്ന കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, ജാപ്പനീസ് നയതന്ത്രജ്ഞർ ഈ അവസരത്തിൽ സദാ സന്നിഹിതരായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

അതത് ജി-20, ജി-7 പ്രസിഡൻസികളുടെ ശ്രമങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. ഗ്ലോബൽ സൗത്തിന്റെ ആശങ്കകളും മുൻഗണനകളും ഉയർത്തിക്കാട്ടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
സമകാലിക പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഇന്തോ-പസഫിക്കിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.

ഉഭയകക്ഷി പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് നേതാക്കൾ സമ്മതിച്ചു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, വിനോദസഞ്ചാരം, പരിസ്ഥിതിക്കുള്ള ജീവിതശൈലി (ലൈഫ്), ഗ്രീൻ ഹൈഡ്രജൻ, ഉയർന്ന സാങ്കേതികവിദ്യ, സെമി കണ്ടക്ടറുകൾ  , ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകൾക്ക്  ചർച്ചകൾ ഊന്നൽ നൽകി. ഭീകരതയ്‌ക്കെതിരെ പോരാടുന്നതും ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കരണവും ചർച്ച ചെയ്തു.

-ND-
 



(Release ID: 1925706) Visitor Counter : 144