പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മലപ്പുറം  ബോട്ട് അപകടത്തിൽ  പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 07 MAY 2023 11:16PM by PIB Thiruvananthpuram

കേരളത്തിലെ മലപ്പുറത്ത് ബോട്ടപകടത്തെ തുടർന്നുണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി  ആശ്വാസ ധനസഹായവും    പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"കേരളത്തിലെ മലപ്പുറത്ത് ബോട്ട് അപകടത്തിൽപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം നൽകും: പ്രധാനമന്ത്രി"

 

 

 

***

ND

(Release ID: 1922442) Visitor Counter : 138