പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലുധിയാന വാതക ചോർച്ച : ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു ; സഹായധനം പ്രഖ്യാപിച്ചു 

Posted On: 01 MAY 2023 12:26PM by PIB Thiruvananthpuram

ലുധിയാനയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്കും  പരിക്കേറ്റവർക്കും പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ലുധിയാനയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും."

 

***

ND

(Release ID: 1921060) Visitor Counter : 120