പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിൽ ജർബോം ഗാംലിൻ ലോ കോളേജിലെ വിദ്യാർത്ഥികളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 29 APR 2023 8:54AM by PIB Thiruvananthpuram

പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നിയമ സേവന ക്യാമ്പിൽ സജീവമായ പങ്കുവഹിച്ച ജർബോം ഗാംലിൻ ലോ കോളേജിലെ വിദ്യാർത്ഥികളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേന്ദ്ര നിയമ-നീതിന്യായ  മന്ത്രി ശ്രീ കിരൺ റിജിജുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ജനങ്ങളുടെ  നിയമങ്ങളെ കുറിച്ചും  നിയമപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട വശങ്ങളെക്കുറിച്ചുമു ള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാൽ ഇത്തരമൊരു ശ്രമം പ്രശംസനീയമാണ്."

**** 


(Release ID: 1920700) Visitor Counter : 164