പ്രധാനമന്ത്രിയുടെ ഓഫീസ്‌

നമ്മുടെ  വിലയേറിയ പൈതൃകം നാട്ടിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി

Posted On: 25 APR 2023 9:30AM by PIB Thiruvananthpuram

വിദേശത്ത് നിന്ന് ദേശീയ പൈതൃകം തിരികെ കൊണ്ടുവരാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. തമിഴ് നാട്ടിലെ അരിയല്ലൂർ ജില്ലയിലെ പൊട്ടവേലി വെള്ളൂരിലെ ശ്രീ വരദരാജ പെരുമാൾ എന്ന വിഷ്ണു ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ഹനുമാന്റെ ലോഹ വിഗ്രഹം ചോള കാലഘട്ടത്തിലേതാണെന്നും  (14--15-ാം നൂറ്റാണ്ട്) ഓസ്ട്രേലിയയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ടെന്ന  എന്ന കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി നാളിതുവരെ 251 പുരാവസ്തുക്കൾ വിവിധ രാജ്യങ്ങളിൽ നിന്ന് വീണ്ടെടുത്തു, അതിൽ 238 എണ്ണം 2014 മുതൽ തിരികെ കൊണ്ടുവന്നു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമ്മുടെ വിലയേറിയ പൈതൃകം നാട്ടിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു."

 

We are constantly working towards ensuring our prized heritage comes back home. https://t.co/35nK2dCW8R

— Narendra Modi (@narendramodi) April 25, 2023

 

***

ND



(Release ID: 1919410) Visitor Counter : 115