പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഖേലോ ഇന്ത്യ 5 വർഷം പൂർത്തിയാകുമ്പോൾ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ വഹിച്ച പങ്ക് പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 22 APR 2023 7:49PM by PIB Thiruvananthpuram

ഖേലോ ഇന്ത്യ 5 വർഷം പൂർത്തിയാക്കുമ്പോൾ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ  ഈ സംരംഭം  വഹിച്ച പങ്കിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു .

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഖേലോ ഇന്ത്യയുടെ 5 വർഷം ആഘോഷിക്കുന്ന വേളയിൽ, കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക്  തിളങ്ങാൻ മികച്ച വേദിയൊരുക്കുന്നതിനും ഈ സംരംഭം വഹിച്ച പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ഇന്ത്യയിൽ സ്‌പോർട്‌സിന് അഭിവൃദ്ധി പ്രാപിക്കാൻ അനുയോജ്യമായ അന്തരീക്ഷം  സൃഷ്ടിക്കുന്നത്  ഗവണ്മെന്റ്  തുടരും."

 

-ND-

(Release ID: 1918939) Visitor Counter : 122