പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തൂത്തുക്കുടി തുറമുഖത്തെ വൃക്ഷത്തൈ നടീൽ സംരംഭത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 23 APR 2023 10:18AM by PIB Thiruvananthpuram

തൂത്തുക്കുടി തുറമുഖത്തെ വൃക്ഷത്തൈ നടീൽ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

2022-ൽ തൂത്തുക്കുടി തുറമുഖത്ത് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം 10,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു, അവ ഇപ്പോൾ മരങ്ങളായി മാറുകയും വരും തലമുറകൾക്ക് പ്രയോജനകരമാകുകയും ചെയ്യും.

 തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ   ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ ഉദാത്തവും ദീർഘവീക്ഷണമുള്ളതുമായ പരിശ്രമത്തിന് തൂത്തുക്കുടി തുറമുഖത്തിന് നിരവധി അഭിനന്ദനങ്ങൾ."

****

-ND-

(Release ID: 1918925) Visitor Counter : 146