പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെന്മാർക്ക് പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി
ഇന്ത്യ-ഡെൻമാർക്ക് ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും ഉയർന്ന തലത്തിലുള്ള എക്സ്ചേഞ്ചുകളിലും വർദ്ധിച്ചുവരുന്ന സഹകരണത്തിലും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു
പ്രധാനമന്ത്രി ഫ്രെഡറിക്‌സെൻ ഇന്ത്യയുടെ ജി 20 സംരംഭങ്ങളെ അഭിനന്ദിക്കുകയും ഡെന്മാർക്കിന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു
ഇന്ത്യ-ഡെൻമാർക്ക് ബന്ധത്തിന്റെ 75-ാം വാർഷികം അടുത്ത വർഷം 2024-ൽ ആഘോഷിക്കാൻ നേതാക്കൾ സമ്മതിച്ചു.
Posted On:
20 APR 2023 6:08PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെന്മാർക്കിന്റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെനുമായി ടെലിഫോൺ സംഭാഷണം നടത്തി.
രണ്ടാം തവണയും ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയായി നിയമിതയായതിൽ പ്രധാനമന്ത്രി ഫ്രെഡറിക്സനെ അഭിനന്ദിച്ചു.
ഇന്ത്യ-ഡെൻമാർക്ക് ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. അടുത്തിടെ നടന്ന ഉന്നതതല വിനിമയങ്ങളിലും വർദ്ധിച്ചുവരുന്ന സഹകരണത്തിലും അവർ സംതൃപ്തി പ്രകടിപ്പിച്ചു.
ജി 20 യുടെ ഇന്ത്യയുടെ പ്രസിഡൻസിയെയും അതിന്റെ പ്രധാന മുൻഗണനകളെയും കുറിച്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി ഫ്രെഡറിക്‌സനെ അറിയിച്ചു. പ്രധാനമന്ത്രി ഫ്രെഡറിക്‌സൺ ഇന്ത്യയുടെ സംരംഭങ്ങളെ അഭിനന്ദിക്കുകയും അവർക്ക് ഡെന്മാർക്കിന്റെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.
അടുത്ത വർഷം 2024-ൽ ഇന്ത്യ-ഡെൻമാർക്ക് ബന്ധത്തിന്റെ 75-ാം വാർഷികം ഉചിതമായ രീതിയിൽ ആഘോഷിക്കാനും തങ്ങളുടെ ബന്ധം കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനുള്ള മേഖലകൾ പര്യവേക്ഷണം ചെയ്യാനും ഇരു നേതാക്കളും സമ്മതിച്ചു.
ND
(Release ID: 1918441)
Visitor Counter : 121
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada