പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താവായ എൻ. സുബ്ബുലക്ഷ്മിയുടെ കത്ത് പ്രധാനമന്ത്രി പങ്കിട്ടു
Posted On:
12 APR 2023 8:33PM by PIB Thiruvananthpuram
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ വീട് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച എൻ. സുബ്ബുലക്ഷ്മിയുടെ ഹൃദയസ്പർശിയായ ഒരു കത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. പ്രസാർ ഭാരതി മുൻ ബോർഡ് അംഗം സി ആർ കേശവനുമായി ന്യൂഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയതായി ശ്രീ മോദി അറിയിച്ചു. ശ്രീ കേശവൻ എൻ.സുബ്ബുലക്ഷ്മിയുടെ ഒരു കത്ത് പ്രധാനമന്ത്രിക്ക് പങ്കുവച്ചു.
മധുരയിലെ സി ആർ കേശവന്റെ വീട്ടിൽ പാചകക്കാരിയായി ജോലി ചെയ്യുന്ന ശ്രീമതി സുബ്ബുലക്ഷ്മി തന്റെ വീടിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും അവളുടെ നന്ദിയും , ആശിസ്സും അറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഇന്ന് ഞാൻ സി.ആർ. കേശവനെ കണ്ടുമുട്ടി, അദ്ദേഹത്തിന്റെ വീട്ടിൽ പാചകക്കാരിയായി ജോലി ചെയ്യുന്ന എൻ. സുബ്ബുലക്ഷ്മി ജിയിൽ നിന്നുള്ള വളരെ ഹൃദയസ്പർശിയായ ഒരു കത്ത് പങ്കിട്ടു. മധുരയിൽ നിന്നുള്ള എൻ. സുബ്ബുലക്ഷ്മി ജിക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അവർ വീടിനായി അപേക്ഷിച്ചു.
"എങ്ങനെയാണ് ഈ വീട് തനിക്ക് സ്വന്തമായതെന്നും അത് തന്റെ ജീവിതത്തിൽ ബഹുമാനവും അന്തസ്സും കൊണ്ടുവന്നതെങ്ങനെയെന്നും എൻ. സുബ്ബുലക്ഷ്മി ജി തന്റെ കത്തിൽ പങ്കുവെച്ചു. അവൾ തന്റെ വീടിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും അവളുടെ നന്ദിയും ആശിസ്സും അറിയിക്കുകയും ചെയ്തു. ഇതുപോലുള്ള അനുഗ്രഹങ്ങളാണ് വലിയ ശക്തിയുടെ ഉറവിടം.
“എൻ. സുബ്ബുലക്ഷ്മി ജിയെപ്പോലെ, പ്രധാനമന്ത്രി ആവാസ് യോജന കാരണം ജീവിതം മാറ്റിമറിച്ച നിരവധി ആളുകളുണ്ട്. ഒരു വീട് അവരുടെ ജീവിതത്തിൽ ഗുണപരമായ വ്യത്യാസം കൊണ്ടുവന്നു. സ്ത്രീ ശാക്തീകരണത്തിനും ഈ പദ്ധതി മുൻപന്തിയിലാണ്."
*****
ND
(Release ID: 1916042)
Visitor Counter : 137
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada