പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാന്റെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഏപ്രിൽ 12ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


ഡൽഹി കാന്റിനെ ബന്ധിപ്പിക്കുന്ന ട്രെയിൻ. അതേ റൂട്ടിൽ ഓടുന്ന ശതാബ്ദി എക്‌സ്‌പ്രസിനെ അപേക്ഷിച്ച് അജ്മീറിലേക്കുള്ള വേഗത 60 മിനിറ്റ് ആയിരിക്കും


അജ്മീർ-ഡൽഹി കാന്റ്  ഹൈ റൈസ് ഓവർഹെഡ് ഇലക്ട്രിക്  ടെറിട്ടറിയിൽ ലോകത്തിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് പാസഞ്ചർ ട്രെയിനായിരിക്കും ഈ  വന്ദേ ഭാരത് എക്സ്പ്രസ്

Posted On: 10 APR 2023 7:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 12 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ രാജസ്ഥാനിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ട്രെയിൻ ജയ്പൂരിനും ഡൽഹി കാന്റ് റെയിൽവേ സ്റ്റേഷനും   ഇടയിലായിരിക്കും  ഓടുന്നത്.  ഈ വന്ദേ ഭാരത് എക്സ്പ്രസിന്റെ പതിവ് സർവീസ് 2023 ഏപ്രിൽ 13 മുതൽ ആരംഭിക്കും, ജയ്പൂർ, അൽവാർ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളോടെ അജ്മീറിനും ഡൽഹി കാന്റിനും ഇടയിൽ സർവീസ് നടത്തും.

.പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ്  അജ്‌മീറിനും   ഡൽഹി കാന്റിനുമിടയിലുള്ള ദൂരം 5 മണിക്കൂർ 15 മിനിറ്റ് കൊണ്ട്  ഓടിയെത്തും .  അതേ റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ  ശതാബ്ദി എക്സ്പ്രസ്, ഡൽഹി കാന്റിൽ നിന്ന് അജ്മീറിലേക്ക്  6 മണിക്കൂർ 15 മിനിറ്റ് എടുക്കും.  അതിനാൽ, അതേ റൂട്ടിൽ ഓടുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന് 60 മിനിറ്റ് വേഗത കൂടുതലായിരിക്കും.

അജ്മീർ-ഡൽഹി കാന്റ്. ഹൈ റൈസ് ഓവർഹെഡ് ഇലക്ട്രിക് (ഓ എച് ഇ ) ടെറിട്ടറിയിൽ ലോകത്തിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് പാസഞ്ചർ ട്രെയിനായിരിക്കും വന്ദേ ഭാരത് എക്സ്പ്രസ്. പുഷ്കർ, അജ്മീർ ഷരീഫ് ദർഗ തുടങ്ങി രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കണക്റ്റിവിറ്റി ട്രെയിൻ മെച്ചപ്പെടുത്തും. മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകും.

ND


(Release ID: 1915440) Visitor Counter : 137