പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
प्रविष्टि तिथि:
08 APR 2023 5:00PM by PIB Thiruvananthpuram
തെലങ്കാനയിലെ ഹൈദരാബാദിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി ഇന്ന് സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്സിനുള്ളിൽ കയറി കുട്ടികളുമായും ട്രെയിനിലെ ജീവനക്കാരുമായും സംവദിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
സെക്കന്തരാബാദും തിരുപ്പതിയും തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിനിന് തെലങ്കാനയിലെയും ആന്ധ്രയിലെയും ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
സെക്കന്തരാബാദ്-തിരുപതി വന്ദേ ഭാരത് എക്‌സ്പ്രസ് ഹൈദരാബാദിലെ ഐടി നഗരത്തെ വെങ്കിടേശ്വര ഭഗവാന്റെ തിരുപ്പതിയുമായി ബന്ധിപ്പിക്കുന്നു, മൂന്ന് മാസത്തിനുള്ളിൽ തെലങ്കാനയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. തീർഥാടകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ട്രെയിൻ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്നര മണിക്കൂർ കുറയ്ക്കും.
തെലങ്കാന ഗവർണർ ഡോ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര ടൂറിസം മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
-ND-
(रिलीज़ आईडी: 1914907)
आगंतुक पटल : 199
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada