ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

'സാർവത്രിക ആരോഗ്യ പരിരക്ഷ ഓരോ പൗരനും ' എന്ന വിഷയത്തിൽ ഡിജിറ്റൽ ആരോഗ്യത്തെക്കുറിച്ചുള്ള ആഗോള കോൺഫറൻസിനെ ഡോ മൻസുഖ് മാണ്ഡവ്യ അഭിസംബോധന ചെയ്തു .

Posted On: 20 MAR 2023 1:50PM by PIB Thiruvananthpuram



ന്യൂഡൽഹി : മാർച്ച് 20, 2023


ആരോഗ്യ സംരക്ഷണ വിതരണ സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശേഷി ഡിജിറ്റൽ സംവിധാനങ്ങൾക്ക് ഉണ്ട്.  പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ,  ഡിജിറ്റൽ ആരോഗ്യത്തെക്കുറിച്ചുള്ള  ആഗോള സംരംഭം ആരംഭിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.  ഡിജിറ്റൽ ആരോഗ്യത്തിനായുള്ള ആഗോള ശ്രമങ്ങളെ സംയോജിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കാനും ഒരു സ്ഥാപനപരമായ ചട്ടക്കൂടെന്ന നിലയിൽ ഈ സംരംഭം  വഴി ലക്ഷ്യമിടുന്നു.  ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ കീഴിൽ, കേന്ദ്രഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച്  ലോകാരോഗ്യ സംഘടന  സൗത്ത്-ഈസ്റ്റ് ഏഷ്യൻ മേഖല സംഘടിപ്പിച്ച സഹ-പരിപാടിയായ "ഡിജിറ്റൽ ഹെൽത്ത് - ആഗോള ആരോഗ്യ പരിരക്ഷ ഓരോ പൗരനിലേക്കും എത്തിക്കുക" എന്ന ആഗോള കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം പറഞ്ഞത് .  


ഡിജിറ്റൽ ആരോഗ്യത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്  “ഡിജിറ്റൽ ആരോഗ്യo, ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുന്നതിൽ  സഹായകമാണെന്നും ഇതിന്  സാർവത്രിക  ആരോഗ്യ പരിരക്ഷ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനുള്ള കഴിവുണ്ട് എന്നും ശ്രീ മാണ്ഡവ്യ  പറഞ്ഞു.   ആരോഗ്യ സേവനങ്ങളുടെ ലഭ്യത, താങ്ങാനാവുന്ന ചെലവ് , തുല്യത എന്നിവ ഉറപ്പാക്കുന്ന   ഡിജിറ്റൽ ആരോഗ്യ ഇടപെടലുകൾക്ക് ദേശീയ ആരോഗ്യ നയങ്ങൾ സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ഈ സംരംഭത്തിലൂടെ, "സാങ്കേതികവൽക്കരണത്തിലൂടെയും സാങ്കേതികവിദ്യകളുടെ ജനാധിപത്യവൽക്കരണത്തിലൂടെയും സാർവത്രിക ആരോഗ്യ പരിരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന സഹായിയായി ഡിജിറ്റൽ പൊതു ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾ സമവായം ഉണ്ടാക്കുകയാണ്" എന്ന് ശ്രീ മാണ്ഡവ്യ വിശദീകരിച്ചു.

'
 ഡിജിറ്റൽ ആരോഗ്യം സാർവത്രികമാക്കുന്നതിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക്, ആരോഗ്യ സേവനങ്ങളിലേക്ക് തുല്യമായ പ്രവേശനം പ്രാപ്തമാക്കുന്നതിന് നടത്തിയ ശ്രമങ്ങൾ അദ്ദേഹം പറഞ്ഞു.
“വസുധൈവ കുടുംബത്തിന്റെ ധാർമ്മികതയുമായി യോജിച്ച്,  ആഗോള ആരോഗ്യത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും നിർണായക ആരോഗ്യ പരിഹാരങ്ങളുടെ തുല്യമായ ലഭ്യത നേടുന്നതിൽ ഞങ്ങളുടെ പങ്കും തെളിയിക്കുന്ന  ഡിജിറ്റൽ പൊതു ഉൽപ്പന്നങ്ങൾ എന്ന നിലയിൽ കോ വിൻ, ഇ-സഞ്ജീവനി, ആരോഗ്യ സേതു  എന്നീ ആപ്ലിക്കേഷനുകൾ ഇന്ത്യ നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ഇതിനകം തന്നെ ആരോഗ്യപരമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ വിജയകരമായി പ്രയോജനപ്പെടുത്തുന്നതിന് ഗണ്യമായ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുമ്പോൾ, സുസ്ഥിരവും വിപുലവുമായ ഫലങ്ങൾ കൈവരിക്കുന്നതിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

അതനുസരിച്ച്, ജി 20 അധ്യക്ഷതയ്ക്ക്  കീഴിൽ ഇന്ത്യ അതിന്റെ ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പിൽ ഡിജിറ്റൽ ആരോഗ്യത്തിന് ഒരു പ്രത്യേക മുൻഗണന നൽകി- സാർവത്രിക ആരോഗ്യ സുരക്ഷയെ  സഹായിക്കുന്നതിനും ആരോഗ്യ സുരക്ഷാ സേവന വിതരണം  മെച്ചപ്പെടുത്തുന്നതിനുമുള്ള ഡിജിറ്റൽ ഹെൽത്ത് ഇന്നൊവേഷനും പരിഹാരങ്ങളും എന്നതിന് ഇതിൽ ഊന്നൽ  നൽകി .

യൂണിവേഴ്സൽ ഹെൽത്ത് കവറേജിനെ സഹായിക്കുന്നതിനായി ഡിജിറ്റൽ പബ്ലിക് ഹെൽത്ത് ഗുഡ്സ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും  നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായും  അദ്ദേഹം കൂട്ടിച്ചേർത്തു.    

മഹാമാരിക്കാലത്ത് ഉപയോഗിച്ച വിവിധ ഡിജിറ്റൽ ആരോഗ്യ പരിഹാര ങ്ങൾ - ആരോഗ്യ സേതു, ഇ-സഞ്ജീവനി, iGot ഡിജിറ്റൽ പ്ലാറ്റ്‌ഫോം, കോ-വിൻ  എന്നിവ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ  വിശദീകരിച്ചു.  

 ശ്രീ ലവ് അഗർവാൾ, അഡീഷണൽ സെക്രട്ടറി, .WHO-SEARO റീജിയണൽ ഡയറക്ടർ  ഡോ.പൂനം ഖേത്രപാൽ സിംഗ് ,  ലോകാരോഗ്യ സംഘടനയുടെ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ പ്രൊഫസർ അലൈൻ ലാബ്രിക്ക്  ആഗോള നേതാക്കൾ, ആരോഗ്യ വികസന പങ്കാളികൾ, ആരോഗ്യ നയ നിർമ്മാതാക്കൾ, ഡിജിറ്റൽ ആരോഗ്യ ഇന്നോവേറ്റർമാർ , അക്കാദമിക വിദഗ്ധർ , ലോകമെമ്പാടുമുള്ള മറ്റ് പങ്കാളികൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

 
SKY
 
****

(Release ID: 1908821) Visitor Counter : 169