പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പ്രയോജനപ്പെടുത്തിയതിന് സിർസയിലെ കർഷകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 19 MAR 2023 8:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി മത്സ്യ  സമ്പദാ  യോജനയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സിർസയിലെ കർഷകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ് ഈ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക കർഷകർ പിഎംഎംഎസ്‌വൈ സ്വീകരിച്ചതിനെക്കുറിച്ചുള്ള സിർസ എംപി സുനിത ദുഗ്ഗലിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"സിർസയിലെ നമ്മുടെ കർഷക സഹോദരങ്ങളുടെയും സഹോദരിമാരുടെയും ഈ ശ്രമം പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ നേട്ടങ്ങൾ കൊണ്ടുവരുമ്പോൾ, അത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാണ്."

-ND-

(Release ID: 1908608) Visitor Counter : 154