സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

പി.എം വിശ്വകര്‍മ്മ കൗശല്‍ സമ്മാന്‍ (പിഎം വികാസ്)' എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ 2023 മാര്‍ച്ച് 11-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ട ആശയങ്ങള്‍ ആരായുന്നതിനായി ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റ് വെബിനാറുകളുടെ ഭാഗമാണിത്


എം.എസ്.എം.ഇ മേഖല, പിഎം വിശ്വകര്‍മ്മ കൗശല്‍ സമ്മാന്‍ (പിഎം വികാസ്) എന്നിവയ്ക്കുള്ള ബജറ്റ് പ്രഖ്യാപനം ഉള്‍ക്കൊള്ളുന്ന 4 ബ്രേക്കൗട്ട് സെഷനുകള്‍ വെബിനാറില്‍ ഉണ്ടായിരിക്കും, പുതിയ പദ്ധതിയുടെ രൂപരേഖ, ഘടന, നടപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പര്യാലോചനകളും ഇതില്‍ ഉള്‍പ്പെടും

Posted On: 10 MAR 2023 3:43PM by PIB Thiruvananthpuram

പി.എം വിശ്വകര്‍മ്മ കൗശല്‍ സമ്മാനി (പി.എം വികാസ്) നെ സംബന്ധിച്ച ബജറ്റ് വെബിനാറിനെ 2023 മാര്‍ച്ച് 11 ന് രാവിലെ ഏകദേശം 10 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റ് വെബിനാര്‍ പരമ്പരയുടെ ഭാഗമാണിതും. കരകൗശല വിദഗ്ധര്‍/കൈതൊഴിലാളികള്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ എന്നിവ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലകളുമായി സംയോജിപ്പിച്ച് അവയുടെ ഗുണനിലവാരം, തോത്, എത്തിച്ചേരല്‍ എന്നിവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് 'പി.എം വിശ്വകര്‍മ്മ കൗശല്‍ സമ്മാന്‍ (പി.എം വികാസ്)'.

താഴെപ്പറയുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു ബ്രേക്ക്ഔട്ട് സെഷനുകള്‍ വെബിനാറില്‍ ഉണ്ടായിരിക്കും:

1. ഡിജിറ്റല്‍ ഇടപാടുകള്‍ക്കും സാമൂഹിക സുരക്ഷയ്ക്കും ഉള്ള ആനുകൂല്യപ്രോത്സാഹനങ്ങള്‍ ഉള്‍പ്പെടെ, താങ്ങാനാവുന്ന ധനപ്രാപ്തി
2. നൂതന നൈപുണ്യ പരിശീലനവും ആധുനിക ഉപകരണങ്ങളുടെയുംസാങ്കേതികവിദ്യയുടേയും പ്രാപ്തി.
3. ആഭ്യന്തര, ആഗോള വിപണികളുമായി ബന്ധത്തോടെയുള്ള മാര്‍ക്കറ്റിംഗ് പിന്തുണ
4. പദ്ധതിയുടെ ഘടന, ഗുണഭോക്താക്കളെ തിരിച്ചറിയല്‍, നടപ്പാക്കല്‍ ചട്ടക്കൂട്

ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പുറമെ, വ്യവസായം, കരകൗശല വിദഗ്ധര്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദഗ്ധര്‍, സംരംഭകര്‍, അസോസിയേഷനുകള്‍ എന്നിവരോടൊപ്പം സംസ്ഥാന ഗവണ്‍മെന്റുകളുടെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക(എം.എസ്.എം.ഇ), ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവയില്‍ നിന്നുള്ള ഒരു കൂട്ടം ഓഹരിപങ്കാളികളും ഈ വെബിനാറുകളില്‍ പങ്കെടുക്കുകയും ബജറ്റ് പ്രഖ്യാപനം മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സംഭാവന നല്‍കുകയും ചെയ്യും.

ND


(Release ID: 1905690) Visitor Counter : 111