പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഫെബ്രുവരി 26 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് - ഭാഗം 98

Posted On: 26 FEB 2023 11:40AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം. 

    'മന്‍ കി ബാത്തിന്റെ' ഈ 98-ാം അദ്ധ്യായത്തില്‍ നിങ്ങളോടൊപ്പം ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇരുപതാം നൂറ്റാണ്ടിലേക്കുള്ള ഈ യാത്രയില്‍, നിങ്ങള്‍ എല്ലാവരും 'മന്‍ കി ബാത്'നെ പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാക്കി മാറ്റി. എല്ലാ മാസവും ലക്ഷക്കണക്കിന് സന്ദേശങ്ങളിലൂടെ നിരവധിപേരുടെ 'മന്‍ കി ബാത്ത്' എന്നിലേക്ക് എത്തുന്നു. നിങ്ങളുടെ മനസ്സിന്റെ ശക്തി നിങ്ങള്‍ക്കറിയാം, അതുപോലെ, സമൂഹത്തിന്റെ ശക്തിക്കൊപ്പം രാജ്യത്തിന്റെ ശക്തി എങ്ങനെ വര്‍ദ്ധിക്കുന്നുവെന്ന് 'മന്‍ കി ബാത്തി'ന്റെ വിവിധ എപ്പിസോഡുകളില്‍ നാം കാണുകയും മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പരമ്പരാഗത കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് 'മന്‍ കി ബാത്തില്‍' നാം സംസാരിച്ച ദിവസം ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത്, ഇന്ത്യന്‍ കായികരംഗത്ത് ചേരാനും അവ ആസ്വദിക്കാനും പഠിക്കാനും രാജ്യത്ത് ഒരു തരംഗം ഉയര്‍ന്നിരുന്നു. 'മന്‍ കി ബാത്തില്‍' ഇന്ത്യന്‍ കളിപ്പാട്ടങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ അതിനെയും പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന തരത്തില്‍ ക്രേസായി മാറിയിരിക്കുകയാണ്. 'മന്‍ കി ബാത്തില്‍' ഇന്ത്യന്‍ കഥാകഥന ശൈലികളെക്കുറിച്ച് സംസാരിച്ചപ്പോള്‍, അവയുടെ പ്രശസ്തിയും ദൂരവ്യാപകമായി എത്തി. ഇന്ത്യന്‍ കഥാകഥന സമ്പ്രദായങ്ങളിലേക്ക് ആളുകള്‍ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു.

    സുഹൃത്തുക്കളേ, സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, അതായത് ഏകതാ ദിവസത്തിന്റെവേളയില്‍, 'മന്‍ കി ബാത്തില്‍' നാം മൂന്ന് മത്സരങ്ങളെക്കുറിച്ച് സംസാരിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. 'ദേശഭക്തിഗീതം', 'താരാട്ട് പാട്ട്', 'രംഗോലി' എന്നീ മത്സരങ്ങളെ കുറിച്ചാണ് അന്ന് സംസാരിച്ചത്. രാജ്യത്തുടനീളമുള്ള 700ലധികം ജില്ലകളില്‍ നിന്നായി 5 ലക്ഷത്തിലധികംപേര്‍ ആവേശപൂര്‍വ്വം ഈ മത്സരത്തില്‍  പങ്കെടുത്തുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഇതില്‍ ആവേശത്തോടെ പങ്കെടുക്കുകയും 20ലധികം ഭാഷകളില്‍ അവരുടെ എന്‍ട്രികള്‍ അയക്കുകയും ചെയ്തു. ഈ മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളോരോരുത്തരും നിങ്ങളുടേതായ രീതിയില്‍ ചാമ്പ്യന്മാരാണ്, കലാന്വേഷകരാണ്. നിങ്ങളുടെ രാജ്യത്തിന്റെ വൈവിധ്യത്തോടും സംസ്‌കാരത്തോടും നിങ്ങള്‍ക്ക് എത്രമാത്രം സ്‌നേഹമുണ്ടെന്ന് നിങ്ങളേവരും  തെളിയിച്ചിട്ടുമുണ്ട്.

    സുഹൃത്തുക്കളേ, ഇന്ന് ഈ അവസരത്തില്‍ വളരെ സ്വാഭാവികമായി ലതാമങ്കേഷ്‌കര്‍ജിയെ ഓര്‍ത്തുപോകുന്നു. കാരണം, ഈ മത്സരം ആരംഭിച്ച ദിവസം, ലതാ ദീദി ട്വീറ്റ് ചെയ്യുകയും ഈ പരിപാടിയില്‍ ചേരാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

    സുഹൃത്തുക്കളെ, താരാട്ട് പാട്ട് രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം കര്‍ണാടകയിലെ ബി.എം. മഞ്ജുനാഥിനു ലഭിച്ചു. കന്നഡയില്‍ എഴുതിയ 'മലഗു കണ്ട' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. അമ്മയും അമ്മൂമ്മയും പാടിയ താരാട്ട് പാട്ടില്‍  നിന്നാണ് അദ്ദേഹത്തിന് ഇതെഴുതാനുള്ള പ്രചോദനം ലഭിച്ചത്. ഈ താരാട്ട് കേട്ടാല്‍ നിങ്ങളും ആസ്വദിക്കും.


ഉറങ്ങൂ, ഉറങ്ങൂ, കുഞ്ഞേ,
ഉറങ്ങുക, എന്റെ വിവേകമുള്ള പൈതലേ ,
പകല്‍ പോയി, ഇരുട്ടായി,
നിദ്രാദേവി വരും.
നക്ഷത്രങ്ങളുടെ പൂന്തോട്ടത്തില്‍ നിന്ന്
സ്വപ്നങ്ങളെ വെട്ടിമുറിക്കും
ഉറങ്ങുറങ്ങൂ,
രാരീ രാരീ രാരാ ഓ
രാരാരീ രാരീരാരോ 

    അസമിലെ കാംരൂപ് ജില്ലയില്‍ താമസിക്കുന്ന ദിനേശ് ഗോവാലയാണ് ഈ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയത്. നാടന്‍ മണ്‍പാത്രങ്ങളും ലോഹപാത്രങ്ങളും ഉണ്ടാക്കുന്ന കരകൗശല വിദഗ്ധരുടെ ജനകീയ കരകൗശലത്തിന്റെ മുദ്ര അദ്ദേഹം എഴുതിയ താരാട്ടിലുണ്ട്.

കുലാലന്‍ ചേട്ടന്‍ സഞ്ചിയുമായി വന്നു  
സഞ്ചിയില്‍ എന്താണ്?
സഞ്ചി തുറന്നപ്പോള്‍ കണ്ടല്ലോ ഉള്ളില്‍
ഉണ്ടൊരു പാത്രം മനോഹരം!
പാവക്കുട്ടി കുലാലനോടു ചൊല്ലി,
പാത്രമിതെങ്ങനുണ്ട്?

പാട്ടുകളും താരാട്ട് പാട്ടുകളും പോലെ രംഗോലി മത്സരവും വളരെ ജനപ്രിയമായിരുന്നു. പങ്കെടുത്തവര്‍ ഒന്നിനൊന്ന് മനോഹരമായ രംഗോലികള്‍ ഉണ്ടാക്കി അയച്ചു തന്നിരുന്നു. പഞ്ചാബില്‍ നിന്നുള്ള കമല്‍ കുമാറാണ് ഇതില്‍ വിജയിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും അമര്‍ ശഹീദ് വീര്‍ ഭഗത് സിംഗിന്റെയും രംഗോലി അദ്ദേഹം വളരെ മനോഹരമായി നിര്‍മ്മിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നുള്ള സച്ചിന്‍ നരേന്ദ്ര അവ്‌സാരി ജാലിയന്‍വാലാബാഗും അതിന്റെ കൂട്ടക്കൊലയും ശഹീദ് ഉധം സിങ്ങിന്റെ ധീരതയും തന്റെ രംഗോലിയില്‍ പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ താമസിക്കുന്ന ഗുരുദത്ത് വാന്‍ഡേക്കര്‍ ഗാന്ധിജിയുടെ രംഗോലി ഉണ്ടാക്കി, പുതുച്ചേരിയില്‍ നിന്നുള്ള മാലതീശെല്‍വവും നിരവധി മഹത്തായ സ്വാതന്ത്ര്യസമര സേനാനികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ദേശഭക്തിഗാന മത്സരത്തിലെ വിജയി ശ്രീമതി. ടി.വിജയ്ദുര്‍ഗ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. തെലുങ്കിലാണ് എന്‍ട്രി അയച്ചത്. അവരുടെ പ്രദേശത്തെ പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി നരസിംഹറെഡ്ഡി ഗാരുവില്‍ നിന്ന് അവര്‍ വളരെയധികം പ്രചോദനം നേടിയിട്ടുണ്ട്. വിജയ് ദുര്‍ഗയുടെ രചനയുടെ ഒരു ഭാഗം കേള്‍ക്കൂ.

റെയ്‌നൗഡ് പ്രവിശ്യയിലെ  സൂര്യദേവാ ,
ഹേ ധീര നരസിംഹാ!
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ 
അങ്കുരം നീയെ, അങ്കുശം നീയെ, 
ബ്രിട്ടീഷുകാരുടെ അന്യായവും നിരങ്കുശവുമായ 
അടിച്ചമര്‍ത്തല്‍ ഭരണം കണ്ട്
നിന്റെ രക്തം തിളച്ചു, അഗ്നി ജ്വലിച്ചു!
റെയ്‌നൗഡ് പ്രവിശ്യയിലെ സൂര്യദേവാ,
ഹേ ധീര നരസിംഹാ!

തെലുങ്ക് കഴിഞ്ഞാല്‍ ഇനി മൈഥിലിയിലെ ഒരു ക്ലിപ്പ് കേട്ട് നോക്കാം. ശ്രീ. ദീപക്‌വത്സായാണ് ഇത് അയച്ചിട്ടുള്ളത്. ഈ മത്സരത്തില്‍ അദ്ദേഹം സമ്മാനവും നേടിയിട്ടുണ്ട്.


ഭാരതം ലോകത്ത്തിനഭ്മാനം സോദരാ 
മഹത്തരമീ നമ്മുടെ നാട്  
മൂന്ന് വശവും കടലാല്‍ ചുറ്റപ്പെട്ട,
വടക്കോ ശക്തിയായി കൈലാസം. 
ഗംഗ, യമുന, കൃഷ്ണ, കാവേരി,
കോസി, കമല ബലാനും,
മഹത്തായ നമ്മുടെ രാജ്യം.
ത്രിവര്‍ണപതാകയില്‍ ഉണ്ട് നമ്മുടെ പ്രാണന്‍ 

    സുഹൃത്തുക്കളേ, നിങ്ങള്‍ക്കിത് ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മത്സരത്തില്‍ വന്ന അത്തരം എന്‍ട്രികളുടെ പട്ടിക വളരെ നീണ്ടതാണ്. നിങ്ങള്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ വൈബ്‌സൈറ്റിലേക്ക് പോകുക, നിങ്ങളുടെ കുടുംബത്തോടൊപ്പം അവ കാണുക, കേള്‍ക്കുക നിങ്ങള്‍ക്ക് അവയില്‍ നിന്ന് ധാരാളം പ്രചോദനം ലഭിക്കും. 

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ബനാറസിനെക്കുറിച്ചോ, ഷെഹ്നായിയെക്കുറിച്ചോ, ഉസ്താദ് ബിസ്മില്ലാ ഖാനെയെക്കുറിച്ചോ ആകട്ടെ, എന്റെ ശ്രദ്ധ അതിലേക്ക് പോകുക സ്വാഭാവികമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 'ഉസ്താദ് ബിസ്മില്ലാ ഖാന്‍ യൂത്ത് അവാര്‍ഡുകള്‍' വിതരണം ചെയ്യുകയുണ്ടായി ഈ പുരസ്‌കാരങ്ങള്‍ സംഗീതത്തിലും കലാരംഗത്തും ഉയര്‍ന്നുവരുന്ന, കഴിവുള്ള കലാകാരന്മാര്‍ക്കാണ് നല്‍കുന്നത്. ഇവ കലാ-സംഗീത ലോകത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനൊപ്പം, അവരുടെ അഭിവൃദ്ധിയ്ക്കും വേണ്ടവിധം സംഭാവന ചെയ്യുന്നു. കാലക്രമേണ ജനപ്രീതി ക്ഷയിച്ചുകൊണ്ടിരുന്ന വാദ്യോപകരണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ കലാകാരന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇനി എല്ലാവരും ഈ രാഗം ശ്രദ്ധയോടെ കേള്‍ക്കുക.  


ഇത് ഏത് ഉപകരണമാണെന്ന് അറിയാമോ? ഒരു പക്ഷെ അറിയില്ലായിരിക്കാം! ഈ ഉപകരണത്തിന്റെ പേര് 'സുര്‍സിംഗാര്‍' എന്നാണ്, ഈ രാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജയദീപ് മുഖര്‍ജിയാണ്. ഉസ്താദ് ബിസ്മില്ലാഖാന്‍ അവാര്‍ഡ് ലഭിച്ച യുവാക്കളില്‍ ജയദീപും ഉള്‍പ്പെടുന്നു. കഴിഞ്ഞ 50-കള്‍ക്കും 60-കള്‍ക്കും ശേഷം  ഈ വാദ്യത്തിന്റെ നാദം കേള്‍ക്കുന്നത് അപൂര്‍വമായിരുന്നു, എന്നാല്‍ സുര്‍സിംഗാറിനെ വീണ്ടും ജനപ്രിയമാക്കാന്‍ ജയദീപ് പരമാവധി ശ്രമിക്കുന്നു. അതുപോലെ, മാന്‍ഡലിന്‍ എന്ന കര്‍ണാടക വാദ്യോപകരണത്തിന് ഈ പുരസ്‌കാരം ലഭിച്ച സഹോദരി ശ്രീമതി. ഉപ്പല്‍പു നാഗമണിയുടെ പ്രയത്‌നവും വളരെ പ്രചോദനകരമാണ്. അതേസമയം, വാര്‍ക്കാരി കീര്‍ത്തനത്തിന് ശ്രീ.സംഗ്രാം സിംഗ് സുഹാസ് ഭണ്ഡാരെക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ സംഗീത കലാകാരന്മാര്‍ മാത്രമല്ല ഉള്ളത് ശ്രീമതി. വി. ദുര്‍ഗാദേവി ഈ പുരസ്‌കാരം നേടിയത് 'കരകാട്ടം' എന്ന പുരാതന നൃത്തരൂപത്തിനാണ്. ഈ അവാര്‍ഡിന്റെ മറ്റൊരു ജേതാവായ ശ്രീ. രാജ്കുമാര്‍ നായക് തെലങ്കാനയിലെ 31 ജില്ലകളിലായി 101 ദിവസം നീണ്ടുനിന്ന പെരിണി ഒഡീസി സംഘടിപ്പിച്ചു. പെരിണി രാജ്കുമാര്‍ എന്ന പേരിലാണ് ഇന്ന് ആളുകള്‍ അദ്ദേഹത്തെ അറിയുന്നത്. കാകതീയ രാജവംശത്തിന്റെ കാലത്ത് പരമശിവനു വേണ്ടിയുള്ള നൃത്തമായ പെരിണി നാട്യം വളരെ പ്രചാരത്തിലുണ്ടായിരുന്നു. ഈ രാജവംശത്തിന്റെ വേരുകള്‍ ഇന്നത്തെ തെലങ്കാനയുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈഖോം സുര്‍ചന്ദ്ര സിംഗ് ആണ് മറ്റൊരു അവാര്‍ഡ് ജേതാവ്. മൈയ്‌തേയ്പുംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഈ ഉപകരണം മണിപ്പൂരിന്റേതാണ്. റാജുല-മലുഷാഹി,  ന്യൂലി,  ഹുഡ്കബോല്‍,  ജാഗര്‍ തുടങ്ങിയ വിവിധ സംഗീത രൂപങ്ങളെ ജനപ്രിയമാക്കുന്ന ദിവ്യാംഗ കലാകാരനാണ് പൂരണ്‍സിംഗ്. അവയുമായി ബന്ധപ്പെട്ട നിരവധി ഓഡിയോ റെക്കോര്‍ഡിംഗുകളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ നാടോടി സംഗീതത്തില്‍ തന്റെ കഴിവ് പ്രകടിപ്പിച്ച് ശ്രീ.പൂരണ്‍സിംഗ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സമയപരിമിതിമൂലം എല്ലാ അവാര്‍ഡ് ജേതാക്കളെയും  പറ്റി ഇവിടെ പറയാന്‍ കഴിഞ്ഞേക്കില്ല, എങ്കിലും നിങ്ങള്‍ തീര്‍ച്ചയായും അവരെക്കുറിച്ച് വായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പെര്‍ഫോമിംഗ് ആര്‍ട്‌സ് കൂടുതല്‍ ജനപ്രിയമാക്കുന്നതിന് ഈ കലാകാരന്മാരെല്ലാം സമൂഹത്തിന്റെ അടിത്തട്ടിലുള്ള  എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അതിവേഗം സഞ്ചരിക്കുന്ന നമ്മുടെ രാജ്യത്ത്, ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി എല്ലാ കോണിലും ദൃശ്യമാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതില്‍ വ്യത്യസ്ത ആപ്പുകള്‍ വലിയ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള ഒരു ആപ്പാണ് ഇ-സഞ്ജീവനി. ഈ ആപ്പില്‍ നിന്നുള്ള സൗകര്യമാണ് ടെലികണ്‍സള്‍ട്ടേഷന്‍. അതായത് ദൂരെ ഇരുന്നുകൊണ്ട്, വീഡിയോ കോണ്‍ഫറന്‍സിലൂടെ, നിങ്ങളുടെ രോഗത്തെക്കുറിച്ച് ഡോക്ടറെ സമീപിക്കുന്ന രീതി. ഇതുവരെ, ഈ ആപ്പ് ഉപയോഗിക്കുന്ന ടെലി കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം 10 കോടി കവിഞ്ഞു. നിങ്ങള്‍ക്ക് ഊഹിക്കാം വീഡിയോ കോണ്‍ഫറന്‍സിലൂടെ 10 കോടി കൂടിയാലോചനകള്‍! രോഗിയും ഡോക്ടറുമായുള്ള അത്ഭുതകരമായ ബന്ധം ഇതൊരു വലിയ നേട്ടമാണ്. ഈ നേട്ടത്തിന്, ഈ സൗകര്യം പ്രയോജനപ്പെടുത്തിയ എല്ലാ ഡോക്ടര്‍മാരെയും രോഗികളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്. കൊറോണയുടെ കാലത്ത് ഇ-സഞ്ജീവനി ആപ്പ് ടെലി കണ്‍സള്‍ട്ടേഷന്‍ നടത്തുന്ന ആളുകള്‍ക്ക് വലിയ അനുഗ്രഹമായി മാറിയത് നാം കണ്ടു. ഒരു ഡോക്ടറോടും രോഗിയോടും 'മന്‍ കി ബാത്തില്‍' ഇതിനെക്കുറിച്ച് സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ട് നിങ്ങളോട് ഈ കാര്യം അറിയിക്കുകയും ചെയ്താലോ എന്ന് ഞാനും ചിന്തിച്ചു. ടെലി കണ്‍സള്‍ട്ടേഷന്‍ ജനങ്ങള്‍ക്ക് എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ ശ്രമിക്കാം. ഞങ്ങളുടെ കൂടെ സിക്കിമില്‍ നിന്നുള്ള ഡോ. മദന്‍ മണിയും ഉണ്ട്. ഡോ. മദന്‍ മണി സിക്കിം സ്വദേശിയാണ്, ധന്‍ബാദില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയതിനു ശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എം.ഡി. ചെയ്തു. ഗ്രാമപ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകള്‍ക്ക് അദ്ദേഹം ടെലി കണ്‍സള്‍ട്ടേഷന്‍ നല്‍കി.

പ്രധാനമന്ത്രി : നമസ്‌കാരം... നമസ്‌കാരം ശ്രീ. മദന്‍ മണി.

ഡോ. മദന്‍ മണി : ഹലോ നമസ്‌കാരം സര്‍.

പ്രധാനമന്ത്രി : ഞാന്‍ നരേന്ദ്ര മോദിയാണ് സംസാരിക്കുന്നത്.

ഡോ. മദന്‍ മണി : അതെ. നമസ്‌തെ സര്‍.

പ്രധാനമന്ത്രി : നിങ്ങള്‍ ബനാറസില്‍ പഠിച്ചിട്ടുണ്ടോ?

ഡോ. മദന്‍ മണി : സര്‍, ഞാന്‍ ബനാറസില്‍ പഠിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി : നിങ്ങളുടെ മെഡിക്കല്‍ വിദ്യാഭ്യാസം അവിടെയാണോ നടന്നത്?

ഡോ. മദന്‍ മണി : അതെ... അതെ.

പ്രധാനമന്ത്രി : അപ്പോള്‍ നിങ്ങള്‍ ബനാറസില്‍ ആയിരുന്നപ്പോള്‍ ഉള്ള അന്നത്തെ ബനാറസും ഇന്നത്തെ മാറിയ ബനാറസും കാണാന്‍ പോയിട്ടുണ്ടോ?

ഡോ. മദന്‍ മണി : ഞാന്‍ സിക്കിമില്‍ എത്തിയതിന് ശേഷം എനിക്ക് ബനാറസ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ഒരുപാട് മാറിയെന്ന് ഞാന്‍ കേട്ടു.

പ്രധാനമന്ത്രി : അപ്പോള്‍ നിങ്ങള്‍ ബനാറസ് വിട്ടിട്ട് എത്ര വര്‍ഷം കഴിഞ്ഞു?

ഡോ. മദന്‍ മണി : 2006-ല്‍ ഞാന്‍ ബനാറസ് വിട്ടു.
പ്രധാനമന്ത്രി : ഓ... എങ്കില്‍ നിങ്ങള്‍ പോകണം.

ഡോ. മദന്‍ മണി : ശരി സാര്‍.

പ്രധാനമന്ത്രി : ശരി, ദൂരെയുള്ള പര്‍വതങ്ങളില്‍ താമസിക…

 

***



(Release ID: 1902508) Visitor Counter : 218