പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ സിദ്ധി ബസ് അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പി എം എൻ ആർ എഫിൽ നിന്നും സഹായധനം പ്രഖ്യാപിച്ചു
Posted On:
25 FEB 2023 3:00PM by PIB Thiruvananthpuram
മധ്യപ്രദേശിലെ സിദ്ധിയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരണമടഞ്ഞ ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പി എം എൻ ആർ എഫിൽ) നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
മധ്യപ്രദേശിലെ സിദ്ധിയിലുണ്ടായ ബസ് അപകടം വേദനാജനകമാണ്. ദുഃഖത്തിന്റെ ഈ വേളയിൽ , പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരിതബാധിതരായ എല്ലാവർക്കും മധ്യപ്രദേശ് ഗവണ്മെന്റ് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്.
“മധ്യപ്രദേശിലെ അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും നൽകും.”
An ex gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased in the accident in MP. The injured would be given Rs. 50,000: PM @narendramodi
— PMO India (@PMOIndia) February 25, 2023
***
--ND--
(Release ID: 1902296)
Visitor Counter : 116
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada