മന്ത്രിസഭ
azadi ka amrit mahotsav

ഇരുപത്തിരണ്ടാം നിയമ കമ്മീഷന്റെ കാലാവധി 2024 ഓഗസ്റ്റ് 31 വരെ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 22 FEB 2023 12:37PM by PIB Thiruvananthpuram

ഇന്ത്യയുടെ ഇരുപത്തിരണ്ടാം നിയമ കമ്മീഷന്റെ കാലാവധി 2024 ഓഗസ്റ്റ് 31 വരെ നീട്ടുന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇന്ത്യാ ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ നിയമപ്രകാരമല്ലാതെ രൂപീകരിക്കുന്ന ഒരു സ്ഥാപനമാണ് ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ. 1955 ലാണ് ആദ്യമായി കമ്മീഷന്‍ രൂപീകരിച്ചത്, പിന്നീട് കാലാകാലങ്ങളില്‍ അത് പുനഃസംഘടിപ്പിക്കുന്നു. നിലവിലുള്ള ഇന്ത്യയുടെ ഇരുപത്തിരണ്ടാം നിയമകമ്മീഷന്റെ കാലാവധി 2023 ഫെബ്രുവരി 20-ന് അവസാനിക്കും.
വിവിധ നിയമ കമ്മീഷനുകള്‍ക്ക് രാജ്യത്തിന്റെ പുരോഗമനപരമായ വികസനത്തിനും നിയമ ക്രോഡീകരണത്തിലും (നിയമക്രമീകരണം) സുപ്രധാനമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 277 റിപ്പോര്‍ട്ടുകള്‍ നിയമകമ്മിഷന്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.
ഇരുപത്തിരണ്ടാം നിയമ കമ്മീഷനിലെ ചെയര്‍പേഴ്‌സണും അംഗങ്ങളും അടുത്തിടെയാണ് ചുമതലകള്‍ ഏറ്റെടുത്തത്, മുടങ്ങിക്കിടന്ന നിരവധി പദ്ധതികള്‍ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനുമായി അവര്‍ ഏറ്റെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. അതിനാല്‍, ഇരുപത്തിരണ്ടാം നിയമ കമ്മീഷന്റെ കാലാവധി 2024 ഓഗസ്റ്റ് 31 വരെ നീട്ടുന്നു. താഴെപ്പറയുന്ന അതേ രീതിയിലായിരിക്കും ഇത് രൂപീകരിക്കുുക.

(എ) ഒരു മുഴുവന്‍ സമയ ചെയര്‍പേഴ്‌സണ്‍;
(ബി) നാല് മുഴുവന്‍ സമയ അംഗങ്ങള്‍ (മെമ്പര്‍-സെക്രട്ടറി ഉള്‍പ്പെടെ)
(സി) നിയമകാര്യ വകുപ്പ് സെക്രട്ടറി, എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും;
(ഡി) നിയമനിര്‍മ്മാണ വകുപ്പ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമെന്ന നിലയിലുണ്ടാകും; കൂടാതെ
(ഇ) അഞ്ചില്‍ കൂടാത്ത പാര്‍ട്ട് ടൈം അംഗങ്ങളും ഉണ്ടാകും.
2020 ഫെബ്രുവരി 21ലെ ഉത്തരവ് പ്രകാരം അവരില്‍ അര്‍പ്പിതമായ നിലവിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും തുടര്‍ന്ന് നീട്ടിക്കിട്ടിയ കാലാവധിയിലും നിയമകമ്മിഷന്‍ നിര്‍വഹിക്കും. അതിലുള്‍പ്പെടുന്ന മറ്റുകാര്യങ്ങള്‍ :
(എ) ഇനി പ്രസക്തമല്ലാത്തതും കാലഹരണപ്പെട്ടതും അനാവശ്യവുമായതും പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്യേണ്ടതുമായ നിയമങ്ങള്‍ തിരിച്ചറിയുക;ൃ
(ബി) നിര്‍ദ്ദേശതത്വങ്ങള്‍ നടപ്പിലാക്കുന്നതിനും ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആവശ്യമായേക്കാവുന്ന പുതിയ നിയമനിര്‍മ്മാണങ്ങള്‍ നിര്‍ദ്ദേശിക്കുക;
(സി) നിയമം നിയഭരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പരിഗണനയ്ക്കായി ഗവണ്‍മെന്റ് നിയമ-നീതിന്യായ മന്ത്രാലയം (നിയമകാര്യ വകുപ്പ്) മുഖേന നല്‍കുന്ന ഏത് വിഷയവും പരിഗണിക്കുകയൂം ഗവണ്‍മെന്റിനെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അറിയിക്കുകയും ചെയ്യുക;
(ഡി) നിയമ-നീതിന്യായ മന്ത്രാലയം (നിയമകാര്യ വകുപ്പ്) മുഖേന ഗവണ്‍മെന്റ് പരാമര്‍ശിക്കുന്ന ഏതെങ്കിലും വിദേശ രാജ്യങ്ങള്‍ക്ക് ഗവേഷണം ലഭ്യമാക്കുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിക്കുക;
(ഇ) കമ്മിഷന്‍ ഏറ്റെടുക്കുന്ന എല്ലാ പ്രശ്‌നങ്ങളും വിഷയങ്ങളും പഠനങ്ങളും ഗവേഷണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും കേന്ദ്ര ഗവണ്‍മെന്റിന് കാലാകാലങ്ങളില്‍ അത് സമര്‍പ്പിക്കുകയും ചെയ്യുക, മാത്രമല്ല കേന്ദ്രമോ ഏതെങ്കിലും സംസ്ഥാനമോ സ്വീകരിക്കേണ്ട ഫലപ്രദമായ നടപടികള്‍ക്കായി അത്തരം റിപ്പോര്‍ട്ടുകളില്‍ ശിപാര്‍ശ ചെയ്യുക; അതോടൊപ്പം
(എഫ്) കേന്ദ്ര ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ ചുമതലപ്പെടുത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക.

 

-ND-


(Release ID: 1901298) Visitor Counter : 225