പ്രധാനമന്ത്രിയുടെ ഓഫീസ്
മികച്ച ടൂറിസം ഗ്രാമം മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഏവരോടും അഭ്യർത്ഥിച്ചു
Posted On:
21 FEB 2023 3:42PM by PIB Thiruvananthpuram
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മികച്ച ടൂറിസം ഗ്രാമ മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും, പ്രത്യേകിച്ച് യുവാക്കളോട് അഭ്യർത്ഥിച്ചു. മികച്ച ടൂറിസം ഗ്രാമ മത്സരം ആരംഭിക്കുന്നു.
പ്രാദേശിക കല, സംസ്കാരം, ജീവിതശൈലി എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ ആദരിക്കുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം.
ടൂറിസം മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്ത്യയുടെ മഹത്തായ ടൂറിസം സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഈ അതുല്യമായ ഉദ്യമത്തിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോട് അഭ്യർത്ഥിക്കുന്നു ."
I urge you all, particularly youngsters to take part in this unique endeavour to showcase India’s great tourism potential. https://t.co/vCYiFlZUrV https://t.co/InsX62JX2i
— Narendra Modi (@narendramodi) February 21, 2023
******
--ND--
(Release ID: 1901119)
Visitor Counter : 143
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada