പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തത്സമയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്ന ചടങ്ങിന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിച്ചു


യുപിഐ പേനൗ ലിങ്കേജ് അതിർത്തി കടന്നുള്ള പണമിടപാട് സുഗമവും  ചെലവ് കുറഞ്ഞതും തത്സമയവുമാക്കും


ആർ ബി ഐ ഗവർണറും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (എംഎഎസ്) മാനേജിങ് ഡയറക്ടറും ചേര്‍ന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചത് 


Posted On: 21 FEB 2023 12:48PM by PIB Thiruvananthpuram

ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) സിംഗപ്പൂരിലെ പേയ്‌നൗവും തമ്മിലുള്ള തത്സമയ പേയ്‌മെന്റ് ലിങ്കേജിന്റെ  ഉദ്‌ഘാടന ചടങ്ങിൽ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ശ്രീ ലീ സിയാൻ ലൂംഗും വെർച്വലായി  പങ്കെടുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ശ്രീ ശക്തികാന്ത ദാസ്, സിംഗപ്പൂർ മോണിറ്ററി അതോറിറ്റി മാനേജിംഗ് ഡയറക്ടർ രവി മേനോൻ എന്നിവർ തങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പരസ്പരം അതിർത്തി കടന്നുള്ള ഇടപാടുകൾ നടത്തി.

ക്രോസ് ബോർഡർ പേഴ്‌സൺ ടു പേഴ്‌സൺ (പി2പി) പേയ്‌മെന്റ് സൗകര്യം ആരംഭിച്ച ആദ്യ രാജ്യമാണ് സിംഗപ്പൂർ. ഇത് സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസികളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ/വിദ്യാർത്ഥികളെ സഹായിക്കും.  സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും തൽക്ഷണവും കുറഞ്ഞ ചെലവിൽ പണം കൈമാറ്റം ചെയ്യുന്നതിലൂടെ ഡിജിറ്റൽവൽക്കരണത്തിന്റെയും  സാമ്പത്തിക സാങ്കേതികവിദ്യയുടെയും  നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുകയും ചെയ്യും. സിംഗപ്പൂരിലെ തിരഞ്ഞെടുത്ത വ്യാപാരി ഔട്ട്‌ലെറ്റുകളിൽ ക്യുആർ കോഡുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റുകളുടെ സ്വീകാര്യത ഇതിനകം ലഭ്യമാണ്.

വെർച്വൽ ഉദ്‌ഘാടനത്തിനു  മുന്നോടിയായി രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ഫോൺ കോളിൽ പരസ്പര താൽപ്പര്യമുള്ള മേഖലകളെക്കുറിച്ച് ചർച്ചകൾ നടന്നു. ഇന്ത്യ-സിംഗപ്പൂർ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കാളിത്തത്തിന് പ്രധാനമന്ത്രി ലീയോട് നന്ദി പറയുകയും ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

--ND--



(Release ID: 1901000) Visitor Counter : 177