പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ‘സുപോഷിത് മാ’ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
21 FEB 2023 11:26AM by PIB Thiruvananthpuram
ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ‘സുപോഷിത് മാ’ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. കോട്ടയിലെ രാംഗഞ്ജ്മണ്ടി പ്രദേശത്തു് ശ്രീ ബിർള സുപോഷിത് മാ അഭിയാൻ ഉദ്ഘാടനം ചെയ്തു. ഓരോ അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ലോക്‌സഭാ സ്പീക്കറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കർ ജിയിൽ നിന്നുള്ള പ്രചോദനാത്മകമായ ഒരു സംരംഭം! ആരോഗ്യമുള്ള അമ്മയ്ക്കും കുഞ്ഞിനുമൊപ്പം മുഴുവൻ കുടുംബത്തിന്റെയും സമൃദ്ധി ഇതിൽ അടങ്ങിയിരിക്കുന്നു, ഇത് ശക്തമായ ഒരു സമൂഹത്തിന്റെ ആണിക്കല്ലാണ്.
--ND--
(Release ID: 1900993)
Read this release in:
Kannada
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil