പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി യൂ എസ് പ്രസിഡന്റുമായി ടെലിഫോൺ സംഭാഷണം നടത്തി


എല്ലാ മേഖലകളിലും ശക്തമായ വളർച്ചയ്ക്ക് കാരണമായ സമഗ്ര ആഗോള തന്ത്രപരമായ ഇന്ത്യ-യുഎസ് കൂട്ടുകെട്ട് കൂടുതൽ ആഴത്തിലായതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി

ഇരു രാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന, പരസ്പരം പ്രയോജനകരമായ സഹകരണത്തിന്റെ ഉജ്ജ്വല ഉദാഹരണമായി എയർ ഇന്ത്യയും ബോയിങ്ങും തമ്മിലുള്ള സുപ്രധാന കരാറിനെ നേതാക്കൾ സ്വാഗതം ചെയ്തു

ഇന്ത്യയിൽ സിവിൽ ഏവിയേഷൻ മേഖല വികസിക്കുന്നത് മൂലം ഉണ്ടാകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ബോയിംഗിനെയും മറ്റ് യുഎസ് കമ്പനികളെയും പ്രധാനമന്ത്രി ക്ഷണിച്ചു

അടുത്തിടെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് (ഐസിഇടി) സംരംഭത്തിന്റെ ആദ്യ യോഗത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും ബഹിരാകാശം, സെമികണ്ടക്ടറുകൾ , പ്രതിരോധം, മറ്റ് മേഖലകൾ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങൾക്കുമിടയിൽ ഊർജ്ജസ്വലവും പരസ്പര പ്രയോജനകരവുമായ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ നേതാക്കൾ സമ്മതിച്ചു

ഇന്ത്യയുടെ നിലവിലെ ജി20 പ്രസിഡൻസി കാലത്ത് അതിന്റെ വിജയം ഉറപ്പാക്കുന്നതിന് സമ്പർക്കം പുലർത്താൻ നേതാക്കൾ സമ്മതിച്ചു


Posted On: 14 FEB 2023 9:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  അമേരിക്കൻ പ്രസിഡന്റ്  ജോസഫ് ആർ. ബൈഡനുമായി .ഊഷ്മളവും ഫലപ്രദവുമായ  ടെലിഫോൺ  സംഭാഷണം  നടത്തി . 


  എല്ലാ മേഖലകളിലും  ശക്തമായ വളർച്ചയ്ക്ക് കാരണമായ സമഗ്ര ആഗോള തന്ത്രപരമായ  ഇന്ത്യ-യുഎസ് പങ്കാളിത്തം   കൂടുതൽ ആഴത്തിലായതിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും അമേരിക്കൻ പ്രഡിഡന്റ്  ജോസഫ്  ബൈഡനും സംതൃപ്തി രേഖപ്പെടുത്തി. . ഇരു രാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരസ്പര പ്രയോജനകരമായ സഹകരണത്തിന്റെ ഉജ്ജ്വല ഉദാഹരണമായി എയർ ഇന്ത്യയും ബോയിങ്ങും തമ്മിലുള്ള സുപ്രധാന കരാറിന്റെ പ്രഖ്യാപനത്തെ അവർ സ്വാഗതം ചെയ്തു. ഇന്ത്യയിൽ സിവിൽ വ്യോമയാന  മേഖല വികസിക്കുന്നത് മൂലം ഉണ്ടാകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ബോയിംഗിനെയും മറ്റ് യുഎസ് കമ്പനികളെയും പ്രധാനമന്ത്രി ക്ഷണിച്ചു.

അടുത്തിടെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് (ഐസിഇടി) സംരംഭത്തിന്റെ ആദ്യ യോഗത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും ബഹിരാകാശം, സെമികണ്ടക്ടറുകൾ, വിതരണ ശൃംഖലകൾ,   വികസനം   വിജ്ഞാനം  നവീനാശയങ്ങൾ , പരിസ്ഥിതി  പ്രതിരോധ സഹ-ഉൽപാദനം, സഹ-വികസിപ്പിക്കൽ  എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ  ഊർജ്ജസ്വലവും പരസ്പര പ്രയോജനകരവുമായ  ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ നേതാക്കൾ സമ്മതിച്ചു 

ഇന്ത്യയുടെ നിലവിലെ ജി20 പ്രസിഡൻസി കാലത്ത് അതിന്റെ വിജയം ഉറപ്പാക്കുന്നതിന്  സമ്പർക്കം പുലർത്താനും  ഇരു  നേതാക്കളും   സമ്മതിച്ചു.

 

-ND-


(Release ID: 1899244) Visitor Counter : 242