പ്രധാനമന്ത്രിയുടെ ഓഫീസ്
തുർക്കി ഭൂകമ്പത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
06 FEB 2023 12:00PM by PIB Thiruvananthpuram
തുർക്കിയിലെ ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവഹാനിയിലും വസ്തുവകകളുടെ നാശത്തിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
തുർക്കി പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"തുർക്കിയിലുണ്ടായ ഭൂകമ്പത്തിലെ ജീവഹാനിയും വസ്‌തുവകകളുടെ നാശനഷ്ടങ്ങളും വേദനിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. ഈ ദുരന്തത്തിൽ ഇന്ത്യ തുർക്കിയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. അതിനെ നേരിടാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണ്. ."
-ND-
(Release ID: 1896585)
Visitor Counter : 201
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada