പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിഖ്യാത ചലച്ചിത്രകാരൻ .കെ.വിശ്വനാഥിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 03 FEB 2023 11:49AM by PIB Thiruvananthpuram

വിഖ്യാത ചലച്ചിത്രകാരൻ ശ്രീ കെ.വിശ്വനാഥിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ശ്രീ കെ. വിശ്വനാഥ് ഗാരുവിന്റെ വിയോഗത്തിൽ ദുഖമുണ്ട്. സർഗ്ഗാത്മക ചിന്തകളോട് കൂടിയ  ബഹുമുഖ പ്രതിഭാധനനായ  സംവിധായകൻ എന്ന നിലയിൽ സ്വയം വേറിട്ടുനിൽക്കുന്ന അദ്ദേഹം സിനിമാ ലോകത്തെ അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ പതിറ്റാണ്ടുകളായി വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുകയും പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”