ധനകാര്യ മന്ത്രാലയം

വിവിധ മേഖലകളിൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതും വിജ്ഞാനം അടിസ്ഥാനമാക്കിയുള്ളതുമായ സംവിധാനങ്ങളിലൂടെയുള്ള പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ധനമന്ത്രിയുടെ നിർദേശം

Posted On: 01 FEB 2023 1:03PM by PIB Thiruvananthpuram

  2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേ , അമൃത് കാലത്തു ഒന്നിലധികം മേഖലകളിൽ സാങ്കേതിക വിദ്യാധിഷ്ഠിതവും വിജ്ഞാനാധിഷ്‌ഠിതവുമായ സംവിധാനങ്ങളിലൂടെയുള്ള പരിഷ്‌കാരങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കാൻ ധനമന്ത്രി ശ്രീമതി.  നിർമല സീതാരാമൻ നിർദ്ദേശിച്ചു.

 

 കാർഷിക കേന്ദ്രീകൃത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം

 

 അഗ്രി -ടെക് വ്യവസായത്തിന്റെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്‌ക്കായി, പ്രസക്തമായ വിവര സേവനങ്ങളിലൂടെ  കർഷക കേന്ദ്രീകൃതമായ പരിഹാരങ്ങൾ പ്രാപ്‌തമാക്കുന്നതിന് കാർഷിക കേന്ദ്രീകൃത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ പദ്ധതി ധനമന്ത്രി നിർദ്ദേശിച്ചു.

 

 കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള ദേശീയ ഡിജിറ്റൽ ലൈബ്രറി

 

 കുട്ടികൾക്കും കൗമാരക്കാർക്കുമായി ഒരു ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാൻ ശ്രീമതി.   സീതാരാമൻ നിർദ്ദേശിച്ചു. സംസ്ഥാനങ്ങളിൽ പഞ്ചായത്ത്, വാർഡ് തലങ്ങളിൽ  ലൈബ്രറികൾ സ്ഥാപിച്ചു കൊണ്ട് ദേശീയ ഡിജിറ്റൽ ലൈബ്രറി വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

 

ഭാരത് ഷെയർഡ് റിപ്പോസിറ്ററി ഓഫ് ഇൻസ്ക്രിപ്ഷൻസ് (ഭാരത് SHRI)

 

 ആദ്യഘട്ടത്തിൽ ഒരു ലക്ഷം പുരാതന ലിഖിതങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഡിജിറ്റൽ എപ്പിഗ്രാഫി മ്യൂസിയത്തിൽ സ്ഥാപിക്കാൻ ‘ഭാരത് ഷെയർഡ് റിപ്പോസിറ്ററി ഓഫ് ഇൻസ്ക്രിപ്ഷൻസ്’ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു.

 

 

 5G സേവനങ്ങൾ

 

 എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ 5G സേവനങ്ങൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ സ്ഥാപിക്കാൻ ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മികവിന്റെ മൂന്ന് കേന്ദ്രങ്ങൾ

 

 "ഇന്ത്യയിൽ AI നിർമിക്കുക,AI ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുക" എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ധനമന്ത്രി ശുപാർശ ചെയ്തു .

 

 നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (KYC) പ്രക്രിയയുടെ ലളിതവൽക്കരണം

 

 സാമ്പത്തിക മേഖലയെ കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട്,  'എല്ലാവർക്കും ഒരു രീതി ' എന്ന സമീപനത്തിനുപകരം 'അപകട സാധ്യത അടിസ്ഥാനമാക്കിയുള്ള നയം സ്വീകരിച്ച് കെ‌വൈ‌സി പ്രക്രിയ ലളിതമാക്കുമെന്ന് ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു

.

ഫിൻടെക് സേവനങ്ങൾ

 

  ആധാർ, പ്രധാനമന്ത്രി ജൻ ധൻ യോജന, യുപിഐ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ  വഴി ഫിൻടെക് സേവനങ്ങൾ ഇന്ത്യയിൽ സുഗമമാക്കിയിട്ടുണ്ടെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു.  കൂടുതൽ നൂതന ഫിൻ‌ടെക്  സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അവർ  പ്രഖ്യാപിച്ചു. വ്യക്തികൾക്കായി ഡിജിലോക്കറിൽ ലഭ്യമായ രേഖകളുടെ വ്യാപ്തി വിപുലീകരിക്കും.

 

 എന്റിറ്റി ഡിജിലോക്കർ

 

 എംഎസ്എംഇകൾ, വൻകിട ബിസിനസ്സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവയുടെ ഉപയോഗത്തിനായി ഒരു എന്റിറ്റി ഡിജിലോക്കർ സ്ഥാപിക്കാൻ ധനമന്ത്രിയുടെ ശുപാർശ

ഇ - കോടതികൾ

 

 ഇ-കോടതികളുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനായി   7,000 കോടി രൂപ ചെലവിൽ ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിക്കും.

 

 ഡിജിറ്റൽ പേയ്‌മെന്റുകൾ

 

 2022-ൽ ഡിജിറ്റൽ പേയ്‌മെന്റുകൾ ഇടപാടുകളിൽ 76 ശതമാനവും മൂല്യത്തിൽ 91 ശതമാനവും വർധിച്ചു.  2023-24 വർഷത്തിൽ ഈ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിന് ധനസഹായം തുടരാൻ ധനമന്ത്രി നിർദ്ദേശിച്ചു.

 

 

SKY

***



(Release ID: 1895401) Visitor Counter : 134