പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഈജിപ്ഷ്യൻ പ്രസിഡന്റ് ഫത്ത എൽ-സിസിയ്ക്ക് പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതം നേർന്നു

Posted On: 24 JAN 2023 8:26PM by PIB Thiruvananthpuram

അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ പ്രസിഡന്റ് അബ്ദുൽ ഫത്ത എൽ-സിസിയ്ക്ക് പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി  ഊഷ്മളമായ  സ്വാഗതം നേർന്നു.

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം   2023 ജനുവരി 24 മുതൽ 26 വരെ  പ്രസിഡന്റ് അബ്ദുൽ ഫത്ത എൽ-സിസി ഇന്ത്യ സന്ദർശിക്കുകയാണ് . ഇന്ത്യയിലേക്കുള്ള സീസിയുടെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണിത് . ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയും അദ്ദേഹമാണ്. 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

" പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി. ഇന്ത്യയിലേക്ക് ഊഷ്മളമായ സ്വാഗതം.  ഞങ്ങളുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യയിലേക്കുള്ള താങ്കളുടെ  ചരിത്രപരമായ സന്ദർശനം എല്ലാ ഇന്ത്യക്കാർക്കും അത്യധികം സന്തോഷകരമായ കാര്യമാണ്. നാളത്തെ നമ്മുടെ  ചർച്ചകൾക്കായി കാത്തിരിക്കുന്നു.."

***

-ND-

(Release ID: 1893407) Visitor Counter : 120