പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനും സിഇഒയുമായ സത്യ നാദെല്ലയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 05 JAN 2023 3:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനും സിഇഒയുമായ സത്യ നാദെല്ലയുമായി കൂടിക്കാഴ്ച നടത്തി. 
സാങ്കേതികവിദ്യയിലും നവീകരണത്തിലുമുള്ള ഇന്ത്യയുടെ കുതിപ്പ് സാങ്കേതികാധിഷ്ഠിത വളര്‍ച്ചയുടെ യുഗത്തിലേക്ക് നയിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ.

'നിങ്ങളെ കണ്ടതില്‍ സന്തോഷം സത്യ നാദെല്ല. സാങ്കേതികവിദ്യയിലും നവീകരണത്തിലുമുള്ള ഇന്ത്യയുടെ കുതിപ്പ് സാങ്കേതികാധിഷ്ഠിത വളര്‍ച്ചയുടെ യുഗത്തിലേക്ക് നയിക്കുകയാണ്. നമ്മുടെ യുവജനത ഭൂമിയെ പരിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ള ആശയങ്ങളാല്‍ സമ്പുഷ്ടമാണ്.

****

-ND-

(Release ID: 1888938) Visitor Counter : 90