പോസ്റ്റഡ് ഓണ്‍:
03 JAN 2023 3:18PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ എം.എൽ.എ ശ്രീ ലക്ഷ്മൺ ജഗ്താപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“മഹാരാഷ്ട്ര നിയമസഭാംഗം ശ്രീ ലക്ഷ്മൺ ജഗ്താപ് ജിയുടെ നിര്യാണത്തിൽ വേദനിക്കുന്നു. പുണെയുടെയും പരിസര പ്രദേശങ്ങളുടെയും പൊതുക്ഷേമത്തിനും വികസനത്തിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
*****
--ND--