പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉക്രെയ്ൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്കിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

Posted On: 26 DEC 2022 8:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ  സെലെൻസ്കിയുമായി ടെലിഫോണിൽ സംസാരിച്ചു

ജി 20 യുടെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തിന് ഉക്രെയ്ൻ പ്രസിഡന്റ് ആശംസകൾ അറിയിച്ചു. ഭക്ഷ്യം  , ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ആശങ്കകൾക്ക് ശബ്ദം നൽകുന്നത് ഉൾപ്പെടെ, ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ പ്രധാന മുൻഗണനകൾ പ്രധാനമന്ത്രി വിശദീകരിച്ചു.


ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉചിതമായ മാർഗ്ഗങ്ങൾ  ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ വർഷമാദ്യം ഉക്രെയ്‌നിൽ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ സുഗമമാക്കാൻ പ്രധാനമന്ത്രി യുക്രൈൻ അധികൃതരോട് അഭ്യർത്ഥിച്ചു.

ഉക്രെയിനിൽ നിലനിൽക്കുന്ന സംഘർഷത്തെക്കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തി. ശത്രുത ഉടനടി അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം ശക്തമായി ആവർത്തിച്ച പ്രധാനമന്ത്രി മോദി, അഭിപ്രായവ്യത്യാസങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും ചർച്ചയിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്നും പറഞ്ഞു. ഏത് സമാധാന ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും, ദുരിതബാധിതരായ സാധാരണ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുന്നത് തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ഉറപ്പുനൽകുകയും ചെയ്തു.

ND

***


(Release ID: 1886784) Visitor Counter : 195