ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ,' സ്കാൻ ആൻഡ് ഷെയർ' സേവനത്തിലൂടെ ആശുപത്രികളിൽ തൽക്ഷണ ഒപിഡി രജിസ്ട്രേഷൻ സുഗമമാക്കുന്നു

Posted On: 21 DEC 2022 12:04PM by PIB Thiruvananthpuram

നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ) അതിന്റെ മുൻനിര പദ്ധതിയായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനിൽ (എബിഡിഎം), 'സ്കാൻ & ഷെയർ 'പ്രവർത്തനം വഴി രോഗികൾക്ക് വേഗത്തിലുള്ള ഒപിഡി രജിസ്ട്രേഷൻ സേവനം നൽകുന്നു. 2022 ഒക്ടോബറിൽ ന്യൂഡൽഹിയിലെ ഒരു ആശുപത്രിയിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സേവനം ഇപ്പോൾ കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലായി 200-ലധികം ആരോഗ്യ കേന്ദ്രങ്ങളിൽ നിലവിൽ വന്നു.

ആരംഭിച്ച് 75 ദിവസങ്ങൾക്കുള്ളിൽ, 'സ്കാൻ ആൻഡ് ഷെയർ 'സേവനത്തിലൂടെ ഒരു ലക്ഷത്തിലധികം പേർക്ക് ഒ പി കൺസൾട്ടേഷനുകൾക്ക് തൽക്ഷണം രജിസ്റ്റർ ചെയ്യാൻ സാധിച്ചു. ഇത് രോഗികൾക്ക് അവരുടെ സമയവും അധ്വാനവും ലാഭിക്കാൻ സഹായിച്ചു.

രോഗികൾക്ക്, ഈ സൗകര്യമുള്ള ആശുപത്രി/ആരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേക ക്യുആർ കോഡ്, ഏതെങ്കിലും ആരോഗ്യ അപ്ലിക്കേഷൻ വഴി (ആഭ ആപ്പ്, ആരോഗ്യ സേതു ആപ്പ്, ഏകകെയർ, ബജാജ് ഹെൽത്ത്, പേ ടി എം പോലുള്ളവ) സ്കാൻ ചെയ്യാനും അവരുടെ ABHA പ്രൊഫൈൽ പങ്കിടാനും കഴിയും. രോഗിയുടെ ABHA (ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട്)-ൽ നിന്നുള്ള വിശദാംശങ്ങൾ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റവുമായി (HMIS) നേരിട്ട് പങ്കിടുന്നതിന്റെ ഫലമായി ഡിജിറ്റൽ രജിസ്ട്രേഷൻ നടക്കുന്നു. രോഗിക്ക് അവരുടെ ഔട്ട്പേഷ്യന്റ് സ്ലിപ്പ് എടുക്കാനും ഡോക്ടറെ കാണാനും കൗണ്ടർ സന്ദർശിക്കാം.

സ്‌കാൻ & ഷെയർ സേവനം വഴിയുള്ള OPD ടോക്കൺ ജനറേഷൻ സംബന്ധിച്ച പുതിയ വിവരങ്ങൾ, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പബ്ലിക് ഡാഷ്‌ബോർഡിലെ 'ഹെൽത്ത് ഫെസിലിറ്റി ടോക്കൺ ജനറേറ്റഡ്' എന്ന ടാബിന് കീഴിൽ ലഭ്യമാണ് - https://dashboard.abdm.gov.in/abdm/

***



(Release ID: 1885417) Visitor Counter : 145