പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

CPGRAMS-ന്റെ 2022 ലെ വാർഷിക റിപ്പോർട്ട് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പ്രകാശനം ചെയ്തു

Posted On: 20 DEC 2022 1:03PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ഡിസംബർ 20, 2022

കേന്ദ്രീകൃത പൊതുജന പരാതി പരിഹാര, നിരീക്ഷണ സംവിധാനത്തിന്റെ (CPGRAMS) 2022 ലെ വാർഷിക റിപ്പോർട്ട് കേന്ദ്ര ഉദ്യോഗസ്ഥകാര്യ, പൊതുജന പരാതി, പെൻഷൻസ്‌ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുറത്തിറക്കി.

റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ ഇനിപ്പറയുയാണ്:

എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 2022ൽ ലഭിച്ച 18,19,104 പരാതികളിൽ 15,68,097 എണ്ണം പരിഹരിച്ചു. ഇതിൽ 11,29,642 പരാതികൾ കേന്ദ്ര മന്ത്രാലയങ്ങളും 4,38,455 പരാതികൾ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളും തീർപ്പാക്കി.

കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ശരാശരി തീർപ്പാക്കൽ സമയം 2021 ലെ 32 ദിവസത്തിൽ നിന്ന് 2022 ൽ 27 ദിവസമായി മെച്ചപ്പെട്ടു.

1,71,509 അപ്പീലുകൾ ലഭിച്ചതിൽ 80 ശതമാനത്തിലധികം തീർപ്പാക്കി. 2022 ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ BSNL കോൾ സെന്റർ മുഖേന സ്വീകരിച്ച പ്രതികരണങ്ങളിൽ ഏകദേശം 57,000 പരാതി പരിഹാരങ്ങൾക്കും പൗരന്മാരിൽ നിന്ന് മികച്ച റേറ്റിംഗ് ലഭിച്ചു.

10-ഘട്ട CPGRAMS പരിഷ്‌കരണ പ്രക്രിയ, പരാതി പരിഹാരത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സമയരേഖകൾ കുറയ്ക്കുന്നതിനുമായി സ്വീകരിച്ചു:

(i) CPGRAMS 7.0-ന്റെ സാർവത്രികവൽക്കരണം

(ii) സാങ്കേതിക മെച്ചപ്പെടുത്തലുകൾ - AI/ML ഉപയോഗിച്ഛ് അടിയന്തിര പരാതികൾ സ്വയമേവ ഫ്ലാഗുചെയ്യൽ

(iii) ഭാഷാ വിവർത്തനം - ഇംഗ്ലീഷിനൊപ്പം ഷെഡ്യൂൾ ചെയ്ത 22 ഭാഷകളിലുമുള്ള CPGRAMS പോർട്ടൽ

(iv) പരാതി പരിഹാര സൂചിക - മന്ത്രാലയങ്ങളുടെ / വകുപ്പുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ്

(v) ഫീഡ്‌ബാക്ക് കോൾ സെന്റർ - പരാതികൾ പരിഹരിക്കപ്പെട്ട പൗരന്മാരിൽ നിന്നും പ്രതികരണം  നേരിട്ട് സ്വീകരിക്കുന്നതിന് 50 സീറ്റുകളുള്ള കോൾ സെന്റർ

(vi) വൺ നേഷൻ വൺ പോർട്ടൽ - സ്റ്റേറ്റ് പോർട്ടലുമായും മറ്റ് ഇന്ത്യാ ഗവണ്മെന്റ് പോർട്ടലുകളുമായും  CPGRAMS-ന്റെ സംയോജനം

(vii) എല്ലാവരെയും സമഗ്രമായി ഉൾക്കൊള്ളുന്നു - CSC-കൾ വഴി പരാതികൾ ഫയൽ ചെയ്യാൻ വിദൂരസ്ഥരായ പൗരന്മാരെ ശാക്തീകരിക്കുന്നു

(viii) പരിശീലനവും കാര്യക്ഷമത പരിപോഷണവും - ഫലപ്രദമായ പരാതി പരിഹാരം സാധ്യമാക്കുന്നതിന് SEVOTTAM പദ്ധതിക്ക് കീഴിൽ ISTM-ഉം സംസ്ഥാന ATI കളും നടത്തുന്നു

(ix) നിരീക്ഷണ പ്രക്രിയ - കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പ്രതിമാസ റിപ്പോർട്ടുകൾ

 

(x) ഡാറ്റാ സ്ട്രാറ്റജി യൂണിറ്റ് - ഉൾക്കാഴ്ചയുള്ള ഡാറ്റാ അനലിറ്റിക്‌സിനായി DARPG-ൽ സ്ഥാപിച്ചു


(Release ID: 1885108) Visitor Counter : 94