പ്രധാനമന്ത്രിയുടെ ഓഫീസ്‌

സർദാർ പട്ടേലിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 15 DEC 2022 9:52AM by PIB Thiruvananthpuram

സർദാർ പട്ടേലിന്റെ ചരമവാർഷികത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യയ്ക്ക് അദ്ദേഹം നൽകിയ എക്കാലത്തെയും സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"സർദാർ പട്ടേലിന്റെ ചരമവാർഷികത്തിൽ  ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു, ഇന്ത്യയ്‌ക്ക് അദ്ദേഹം നൽകിയ ശാശ്വതമായ സംഭാവനകൾ, പ്രത്യേകിച്ചും നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നതിലും സർവതോന്മുഖമായ വികസനത്തിന് ഉത്തേജനം നൽകുന്നതിലുമുള്ള സംഭാവനകളെ സ്മരിക്കുന്നു ."

***

--ND--

(Release ID: 1883623) Visitor Counter : 100