രാഷ്ട്രപതിയുടെ കാര്യാലയം

ദേശീയ ഊർജ സംരക്ഷണ അവാർഡുകൾ രാഷ്ട്രപതി  സമ്മാനിച്ചു

Posted On: 14 DEC 2022 2:25PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ഡിസംബർ 14, 2022

ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇന്ന് (ഡിസംബർ 14, 2022) ന്യൂഡൽഹിയിൽ വെച്ച്  രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു ദേശീയ ഊർജ്ജ സംരക്ഷണ അവാർഡുകൾ, ദേശീയ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകൾ, ദേശീയ പെയിന്റിംഗ് മത്സര സമ്മാനങ്ങൾ എന്നിവ സമ്മാനിച്ചു.

പരിപാടിയുടെ ഭാഗമായി  'ഇവി-യാത്രാ പോർട്ടലിനും'   രാഷ്ട്രപതി  തുടക്കം കുറിച്ചു . ഏറ്റവും അടുത്തുള്ള പൊതു  ഇവി ചാർജറിലേക്ക് വാഹനത്തിനുള്ളിൽ നിന്നും  നാവിഗേഷൻ സുഗമമാക്കുന്നതിനാണ്   ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി 'ഇവി-യാത്രാ പോർട്ടൽ' വികസിപ്പിച്ചെടുത്തത്  

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും വെല്ലുവിളികൾ നേരിടുമ്പോൾ ഊർജ സംരക്ഷണം  ആഗോളതലത്തിലും ദേശീയതലത്തിലും പ്രാധാന്യമർഹിക്കുന്നു എന്ന്  രാഷ്ട്രപതി സമ്മേളനത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

ഇന്ത്യയുടെ പ്രതിശീർഷ കാർബൺ ബഹിർഗമനവും ഹരിതഗൃഹ വാതകം  പുറന്തള്ളുന്നതും  ലോക ശരാശരിയുടെ മൂന്നിലൊന്നിൽ താഴെയാണെങ്കിലും, ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ പരിസ്ഥിതി സംരക്ഷണത്തിൽ ഗണ്യമായ സംഭാവന നൽകുന്നു എന്നും  രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി .

പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കാൻ ലോക സമൂഹത്തെ പ്രേരിപ്പിക്കുന്ന 'പരിസ്ഥിതിക്കുള്ള ജീവിതശൈലി' അതായത് ലൈഫ് (‘Lifestyle For Environment’ - LiFE) എന്ന സന്ദേശം ഇന്ത്യ COP-26-ൽ നൽകിയതായി രാഷ്ട്രപതി പറഞ്ഞു.

എല്ലാ അവാർഡ് ജേതാക്കളെയും പ്രത്യേകിച്ച് കുട്ടികളെ, രാഷ്ട്രപതി അഭിനന്ദിച്ചു . ജേതാക്കൾ പുലർത്തിയ നൂതനമായ ചിന്തയ്ക്കും രീതിശാസ്ത്രത്തിനും ദേശീയ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡ് ജേതാക്കളെയും രാഷ്ട്രപതി അഭിനന്ദിച്ചു. പ്രകൃതിയും വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിറുത്തുന്നതിലാണ് മനുഷ്യ ക്ഷേമമെന്നും രാഷ്ട്രപതി പറഞ്ഞു.
 
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക -
 
RRTN/SKY


(Release ID: 1883402) Visitor Counter : 122