വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മൾട്ടി-സിസ്റ്റം ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോം സേവനങ്ങൾക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ

Posted On: 30 NOV 2022 3:09PM by PIB Thiruvananthpuram

ന്യൂ ഡൽഹി: നവംബർ 29, 2022  

1. കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് ചട്ടങ്ങൾ, 1994, അനുസരിച്ഛ് മൾട്ടി-സിസ്റ്റം ഓപ്പറേറ്റർമാരെ (എംഎസ്ഒ) അവരുടെ സ്വന്തം പ്രോഗ്രാമിംഗ് സേവനം, അവരുടെ സ്വന്തം വരിക്കാർക്ക് നേരിട്ടോ അല്ലെങ്കിൽ ഒന്നോ അതിലധികമോ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയോ നൽകാൻ അനുവദിക്കുന്നു. മിക്ക 'ലോക്കൽ-ചാനലുകളും' ഉൾപ്പെടുന്ന ഇവ 'പ്ലാറ്റ്ഫോം സേവനങ്ങൾ' (പിഎസ്) എന്ന് അറിയപ്പെടുന്നു. എംഎസ്ഒ-കൾ പ്രാദേശിക തലത്തിൽ സൃഷ്ടിക്കുന്ന പ്രോഗ്രാമിംഗ് സേവനങ്ങളാണ് ഇവ.

2. 1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് ചട്ടങ്ങളിലെ, 6(6) ചട്ട പ്രകാരം; കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 30.11.2022-ന് ഇന്ത്യയിലെ എംഎസ്ഒ-കൾ നൽകുന്ന 'പ്ലാറ്റ്ഫോം സേവനങ്ങൾ' സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ 'പ്ലാറ്റ്ഫോം സേവനങ്ങൾ' എന്നതിനുള്ള നിർവചനം നൽകുകയും പ്ലാറ്റ്ഫോം സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ എംഎസ്ഒ-കൾക്കുള്ള മാനദണ്ഡങ്ങൾ നൽകുകയും ചെയ്യുന്നു:

    • ഓരോ പി എസ് ചാനലിനും 1,000 രൂപ നിരക്കിൽ നാമമാത്ര ഫീസ്‌ നൽകി എം എസ് ഒ-കൾ വഴി ഇത്തരം ചാനലുകൾക്കുള്ള ലളിതമായ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ. ഇതിനായി ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാപനം ഉടൻ ഉണ്ടാകും.

    • കമ്പനികളായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ പ്രാദേശിക വാർത്തകളും സമകാലിക സംഭവങ്ങളും നൽകാൻ അനുവാദമുള്ളൂ. "കമ്പനി" ആയി രജിസ്റ്റർ ചെയ്യാത്തതും പ്രാദേശിക വാർത്തകളും സമകാലിക സംഭവങ്ങളും നൽകാൻ ആഗ്രഹിക്കുന്ന MSO-കൾ "കമ്പനി" ആക്കി മാറ്റുന്നതിന് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ 3 മാസത്തിനുള്ളിൽ നിർബന്ധമായും അപേക്ഷിക്കേണ്ടതുണ്ട്.

   • ഒരു ഓപ്പറേറ്റർക്ക് അനുവദനീയമായ ആകെ പിഎസ് ചാനലുകളുടെ എണ്ണം മൊത്തം ചാനൽ ക്യാരേജ്  ശേഷിയുടെ 5% ആയി പരിമിതപ്പെടുത്തണം.

   • വരിക്കാരുടെ പ്രാദേശിക ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത്, പി എസ് ചാനലുകളിലെ ഈ പരിധി സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തിന്റെ തലത്തിൽ കണക്കാക്കും. കൂടാതെ, ജില്ലാ തലത്തിൽ പ്രാദേശിക ഉള്ളടക്കത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ  രണ്ട് പി എസ് ചാനലുകൾ അനുവദിക്കും.

   • എല്ലാ പി എസ് ചാനലുകളും രജിസ്റ്റർ ചെയ്ത ടിവി ചാനലുകളിൽ നിന്ന് വേർതിരിച്ചറിയാൻ 'പ്ലാറ്റ്ഫോം സേവനങ്ങൾ' എന്ന ക്യാപ്ഷൻ നൽകണം.

   • പി എസ്-ന്റെ ഉള്ളടക്കം ആ പ്ലാറ്റ്‌ഫോമിന് മാത്രമുള്ളതായിരിക്കും. മറ്റേതെങ്കിലും വിതരണ പ്ലാറ്റ്‌ഫോം ഓപ്പറേറ്ററുമായും നേരിട്ടോ അല്ലാതെയോ പങ്കിടാൻ പാടില്ല. എന്നിരുന്നാലും, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങളിൽ നിന്നുള്ള ലൈവ് ഫീഡുകൾ പങ്കിടുന്നത് അനുവദനീയമാണ്.

   • എല്ലാ പി എസ് ചാനലുകളെയും ഇലക്‌ട്രോണിക് പ്രോഗ്രാം ഗൈഡിലെ (EPG) 'പ്ലാറ്റ്‌ഫോം സേവനങ്ങൾ' എന്ന വിഭാഗത്തിന് കീഴിൽ അവയുടെ പരമാവധി റീട്ടെയിൽ വിലയും ട്രായിയുടെ ബാധകമായ ഉത്തരവുകൾ / നിർദ്ദേശങ്ങൾ / നിയന്ത്രണങ്ങൾ അനുസരിച്ച് പി എസ് ആക്ടിവേഷൻ / ഡീ-ആക്ടിവേഷൻ ഓപ്‌ഷൻ എന്നിവയ്‌ക്കൊപ്പം ഉൾപ്പെടുത്തും.

   • എം എസ് ഒ -കൾ, എല്ലാ പി എസ് ചാനൽ പ്രോഗ്രാമുകളുടെയും റെക്കോർഡിംഗ് 90 ദിവസത്തേക്ക് സൂക്ഷിക്കാൻ അനുമതി നൽകുന്നു.

   • ഉള്ളടക്കവുമായി ബന്ധപ്പെട്ട ഏതൊരു പരാതിയും CTN നിയമം, 1995 പ്രകാരം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അംഗീകൃത ഓഫീസറും സംസ്ഥാന/ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയും പരിശോധിക്കും.

   • 2022 നവംബർ 30-ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് എം എസ് ഒ കൾക്ക് 12 മാസത്തെ കാലയളവ് അനുവദിച്ചിട്ടുണ്ട്.

 

 3. കേബിൾ ഓപ്പറേറ്റർമാർക്ക്, രജിസ്റ്റർ ചെയ്ത ടിവി ചാനലുകളുടെ വിതരണത്തിന് രജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ട്. കേബിൾ ഓപ്പറേറ്റർമാരുടെ നെറ്റ്‌വർക്ക് ശേഷി പ്രധാനമായും ഇതിനായി ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് മുകളിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ, എം എസ് ഒ-കൾക്ക് അവരുടെ വരിക്കാരുടെ പ്രാദേശിക ഉള്ളടക്കങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് മതിയായ വ്യവസ്ഥകൾ മാർഗ്ഗനിർദ്ദേശങ്ങളിൽ നൽകിയിട്ടുണ്ട്.  കൂടാതെ, ഈ മാർഗ്ഗനിർദ്ദേശങ്ങൾ പി എസ് ചാനലുകളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കുന്നതും, റെക്കോർഡിംഗ് 90 ദിവസത്തേക്ക് സൂക്ഷിക്കുക തുടങ്ങിയവയും നിർബന്ധമാക്കുന്നു. പൈറസി ഭീഷണിയെ ചെറുക്കുന്നതിന് ഇത് സഹായിക്കും.
 
****************************************


(Release ID: 1880040) Visitor Counter : 123