ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

നമ്മുടെ കരകൗശല വിദഗ്ധർ ലോകത്തിലേക്കുള്ള ഇന്ത്യയുടെ പൈതൃകത്തിന്റെ അംബാസഡർമാരും നമ്മുടെ സംസ്കാരത്തിന്റെ ചൈതന്യ വാഹകരും ആണെന്ന് ഉപരാഷ്ട്രപതി


ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ ശില്പ് ഗുരു, ദേശീയ അവാർഡുകൾ ഉപരാഷ്ട്രപതി വിതരണം ചെയ്തു

കേരളത്തിൽ നിന്ന് ശ്രീ കെ. ആർ മോഹനൻ ശില്പഗുരു പുരസ്കാരത്തിനും, ശ്രീ ശശിധരൻ പി എ ദേശീയ പുരസ്കാരത്തിനും അർഹരായി

Posted On: 28 NOV 2022 2:56PM by PIB Thiruvananthpuram

ന്യൂ ഡൽഹി: നവംബർ 28, 2022

നമ്മുടെ കരകൗശല വിദഗ്ധർ ലോകത്തിലേക്കുള്ള ഇന്ത്യയുടെ പൈതൃകത്തിന്റെ അംബാസഡറാണെന്ന്  ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ. ടെക്സ്റ്റൈൽസ് മന്ത്രാലയം സംഘടിപ്പിച്ച ശിൽപ്പ് ഗുരു, ദേശീയ അവാർഡുകൾ എന്നിവ സമ്മാനിച്ചുകൊണ്ട് ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്തു. നിക്ഷേപത്തിനും അവസരത്തിനും ആഗോളതലത്തിൽ ഏറ്റവും താല്പര്യമുള്ള ലക്ഷ്യസ്ഥാനമാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കരകൗശല, കൈത്തറി മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ ഈ വളർച്ചയിൽ തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരകൗശല വിദഗ്ധരുടെ നൈപുണ്യത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം, അത്തരം കഴിവുകൾ രാജ്യത്തിന് അഭിമാനകരമാണെന്ന് പറഞ്ഞു.



കുറഞ്ഞ മൂലധന നിക്ഷേപത്തിൽ, കരകൗശല വസ്തുക്കളുടെ ഉത്പാദനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം നൽകുന്നുണ്ടെന്നും ഇതിന് മികച്ച ആഭ്യന്തര, അന്തർദേശീയ വിപണിയുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു.  കരകൗശല തൊഴിലാളികളുടെ മേഖലയിൽ 50 ശതമാനത്തിലധികം സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരകൗശലവസ്തുക്കളുടെ പ്രോത്സാഹനം ഒരു രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങളും സമകാലിക കാഴ്ചപ്പാടുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നുവെന്ന് ശ്രീ ഗോയൽ പറഞ്ഞു.



ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻകർ, മന്ത്രി ശ്രീ ഗോയലുമായി ചേർന്ന് അവാർഡ് ജേതാക്കളുടെ പട്ടിക പ്രകാശനം ചെയ്തു. 2017, 2018, 2019 വർഷങ്ങളിലെ 30 ശിൽപ്പ് ഗുരു അവാർഡുകളും 78 ദേശീയ അവാർഡുകളും കരകൗശല വിദഗ്ധർക്ക് സമ്മാനിച്ചു. അതിൽ 36 പേർ വനിതകളാണ്. കരകൗശലരംഗത്തെ മികവിനും ഇന്ത്യൻ കരകൗശല, ടെക്‌സ്‌റ്റൈൽ മേഖലയിലെ വിലപ്പെട്ട സംഭാവനകൾക്കുമുള്ള അംഗീകാരം നൽകുക എന്നതാണ് ഈ അവാർഡുകളുടെ പ്രധാന ലക്ഷ്യം.



ശിൽപ്പ് ഗുരു അവാർഡ് ജേതാക്കളുടെയും ദേശീയ അവാർഡ് ജേതാക്കളുടെയും മികച്ച ഉൽപ്പന്നങ്ങൾ 2022 നവംബർ 29 മുതൽ ഡിസംബർ 5 വരെ പൊതുജനങ്ങൾക്കായി പ്രഗതി മൈതാനത്തെ ഭൈറോൺ മാർഗിലുള്ള നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയം & ഹസ്ത്കല അക്കാദമിയിൽ പ്രദർശിപ്പിക്കും.

കേരളത്തിൽനിന്ന് തടിയിലുള്ള ശില്പ വേലയ്ക്ക് ശ്രീ കെ. ആർ. മോഹനൻ 2017 ലെ ശില്പഗുരു പുരസ്കാരത്തിനും, എറണാകുളം സ്വദേശിയായ ശ്രീ ശശിധരൻ പി എ ഇതേ വിഭാഗത്തിൽ 2017 ലെ ദേശീയ പുരസ്കാരത്തിനും അർഹരായി.
 
*******************************************************************
 
RRTN


(Release ID: 1879558) Visitor Counter : 69