പ്രധാനമന്ത്രിയുടെ ഓഫീസ്‌

പിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒയെയും എൻഎസ്ഐഎല്ലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 NOV 2022 6:07PM by PIB Thiruvananthpuram

പിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒ യെയും NSIL-നെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ വിക്ഷേപണത്തിൽ  പങ്കാളികളായ എല്ലാ കമ്പനികളെയും ശ്രീ മോദി അഭിനന്ദിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

പിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒ യ്ക്കും എൻഎസ്ഐഎല്ലിനും അഭിനന്ദനങ്ങൾ. ഇ ഓ എസ -06 ഉപഗ്രഹം നമ്മുടെ സമുദ്രവിഭവങ്ങളുടെ വിനിയോഗം പരമാവധിയാക്കാൻ  സഹായിക്കും."

"ഇന്ത്യൻ കമ്പനികളായ  പിക്സിൽ സ്പേസ് , ധ്രുവ സ്പേസ്   എന്നിവിടങ്ങളിൽ നിന്നുള്ള 3 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നു, അവിടെ ബഹിരാകാശ സാങ്കേതികവിദ്യയിലെ ഇന്ത്യൻ പ്രതിഭകളെ  പൂർണ്ണമായി തിരിച്ചറിയാൻ കഴിയും. ഈ വിക്ഷേപണത്തിൽ ഏർപ്പെട്ട  എല്ലാ കമ്പനികൾക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ."

 

--ND--

Congratulations to @ISRO and NSIL on the successful launch of PSLV C54 mission. The EOS-06 satellite will help in optimizing utilization of our maritime resources.

— Narendra Modi (@narendramodi) November 26, 2022

***



(Release ID: 1879199) Visitor Counter : 107