പ്രധാനമന്ത്രിയുടെ ഓഫീസ്
മിസോറാമിലെ കല്ല് ക്വാറി ദുരന്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
ദുരിതബാധിതർക്ക് പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
प्रविष्टि तिथि:
16 NOV 2022 9:28AM by PIB Thiruvananthpuram
മിസോറാമിലെ കല്ല് ക്വാറി തകർച്ചയിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) ദുരിതബാധിതർക്ക് ധനസഹായവും ശ്രീ മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
മിസോറാമിലെ ദാരുണമായ കല്ല് ക്വാറി ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനം നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകും : പ്രധാനമന്ത്രി "
***
--ND--
(रिलीज़ आईडी: 1876336)
आगंतुक पटल : 148
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada