പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം

Posted On: 10 NOV 2022 7:34PM by PIB Thiruvananthpuram

ഇന്തോനേഷ്യൻ പ്രസിഡന്റ്   ജോക്കോ വിഡോഡോയുടെ ക്ഷണപ്രകാരം 17-ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 14 മുതൽ 16 വരെ ഇന്തോനേഷ്യയിലെ ബാലി സന്ദർശിക്കും. 

ബാലി ഉച്ചകോടിക്കിടെ, "ഒരുമിച്ച് വീണ്ടെടുക്കുക, കരുത്തുറ്റവരായി വീണ്ടെടുക്കുക" എന്ന ഉച്ചകോടി പ്രമേയത്തിന് കീഴിൽ  ആഗോള ആശങ്കയ്ക്ക് കാരണമായ  പ്രധാന വിഷയങ്ങളെക്കുറിച്ച് ജി 20 നേതാക്കൾ വിശദമായി ചർച്ച ചെയ്യും. ജി20 ഉച്ചകോടി അജണ്ടയുടെ ഭാഗമായി മൂന്ന് വർക്കിംഗ് സെഷനുകൾ നടക്കും - ഭക്ഷ്യ-ഊർജ്ജ സുരക്ഷ; ആരോഗ്യം; ഒപ്പം ഡിജിറ്റൽ രൂപാന്തരവും.

ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രസിഡന്റ് വിഡോഡോ പ്രതീകാത്മകമായി ജി20 അധ്യക്ഷസ്ഥാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കൈമാറും. 2022 ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.

ഉച്ചകോടിയ്ക്കിടെ വിവിധ രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ബാലിയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്യും.

--ND--



(Release ID: 1875491) Visitor Counter : 137