വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഐഎഫ്‌എഫ്‌ഐ 53- ൽ (IFFI) സുവർണ മയൂരത്തിനായി മത്സരിക്കാൻ 15 സിനിമകൾ
ന്യൂ ഡൽഹി: നവംബർ 07, 2022
നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53-ാമത് പതിപ്പിൽ 15 ചിത്രങ്ങളാണ് സുവർണ മയൂരത്തിനായി ഇത്തവണ മത്സരിക്കുന്നത്. 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യൻ സിനിമകളുമാണ് ഈ വിഭാഗത്തിൽ മത്സരത്തിനായി ഉള്ളത് .
ഇസ്രായേലി എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ നദവ് ലാപിഡ്, അമേരിക്കൻ നിർമ്മാതാവ് ജിൻകോ ഗോട്ടോ, ഫ്രഞ്ച് ഫിലിം എഡിറ്റർ പാസ്‌ക്കൽ ചാവൻസ്, ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകൻ, ചലച്ചിത്ര നിരൂപകനും പത്രപ്രവർത്തകനുമായ ഹാവിയർ അംഗുലോ ബാർട്ടൂറൻ, ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ സുദീപ്തോ സെൻ എന്നിവർ അടങ്ങുന്നതാണ് ഈ വർഷത്തെ ജൂറി.
ഈ വർഷം മത്സരത്തിനുള്ള ചിത്രങ്ങൾ
1. പെർഫെക്റ്റ് നമ്പർ (2022) - പോളിഷ് ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റോഫ് സാനുസി
2. റെഡ് ഷൂസ് (2022) - മെക്സിക്കൻ ചലച്ചിത്ര സംവിധായകൻ കാർലോസ് ഐച്ചൽമാൻ കൈസർ
3. എ മൈനർ (2022) - ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയി
4 . നോ എൻഡ് (2021) - ഇറാനിയൻ ചലച്ചിത്ര സംവിധായകൻ നേദാർ സെയ്‌വർ
5. മെഡിറ്ററേനിയൻ ഫീവർ (2022) - പലസ്തീനിയൻ-ഇസ്രായലി എഴുത്തുകാരിയും സംവിധായകയുമായ മഹാ ഹജ്
6. വെൻ ദി വേവ്സ് ആർ ഗോൺ (2022) - ഫിലിപ്പിനോ സംവിധായകൻ ലാവ് ഡിയസ്
7 .ഐ ഹാവ് ഇലക്ട്രിക്ക് ഡ്രീംസ് (2022) - കോസ്റ്റാറിക്കൻ ചലച്ചിത്ര സംവിധായക വാലന്റീന മോറെൽ
8. കോൾഡ് ആസ് മാർബിൾ (2022) - അസർബൈജാൻ സംവിധായകൻ ആസിഫ് റുസ്തമോവ്
9. ദി ലൈൻ (2022) - ഫ്രഞ്ച്-സ്വിസ് സംവിധായക ഉർസുല മെയർ
10. സെവൻ ഡോഗ്സ് (2021) - അർജന്റീനിയൻ സംവിധായകൻ റോഡ്രിഗോ ഗ്യൂറേറോ
11. മാരിയ: ദി ഓഷ്യൻ ഏഞ്ചൽ (2022) - ശ്രീലങ്കൻ സംവിധായകൻ അരുണ ജയവർധന
12. ദി കാശ്മീർ ഫയൽസ് (2022) - സംവിധായകൻ വിവേക് അഗ്നിഹോത്രി
13. നീസോ (2022) - സംവിധായക സുദാദ് കദാൻ - അറബി ചിത്രം
14. ദി സ്റ്റോറി ടെല്ലർ (2022) - അനന്ത് മഹാദേവൻ
15.കുരങ്ങു പെഡൽ (2022) - സംവിധായകൻ കമലകണ്ണൻ
RRTN/SKY
(Release ID: 1874292)
Visitor Counter : 194
Read this release in:
Kannada
,
Assamese
,
English
,
Marathi
,
Hindi
,
Punjabi
,
Tamil
,
Gujarati
,
Urdu
,
Bengali
,
Manipuri
,
Telugu