ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

റവന്യൂകമ്മി സഹായധനമായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി അനുവദിച്ചു; കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും

Posted On: 07 NOV 2022 2:17PM by PIB Thiruvananthpuram
 

ന്യൂ ഡൽഹിനവംബർ 07, 2022

 

റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ (Revenue Deficit Grant-RDG) എട്ടാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള  ധന വിനിയോഗ വകുപ്പ് അനുവദിച്ചുപതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിച്ചിരിക്കുന്നത്.കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും.

 

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്ശുപാർശ ചെയ്ത സഹായധനം 12 തുല്യ പ്രതിമാസ ഗഡുക്കളായി ധന വിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് അനുവദിക്കും. 2022 നവംബർ മാസത്തെ എട്ടാം ഗഡു അനുവദിച്ചതോടെ, 2022-23 സംസ്ഥാനങ്ങൾക്ക് അനുവദിച്ച ആകെ റവന്യൂകമ്മി സഹായധനം 57,467.33 കോടി രൂപയായി ഉയർന്നു.

 

ഭരണഘടനയുടെ 275-ാം അനുച്ഛേദ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് റവന്യൂകമ്മി സഹായധനം നൽകുന്നത്സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ കമ്മി നികത്താൻ തുടർച്ചയായി ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾ പ്രകാരം സംസ്ഥാനങ്ങൾക്ക് സഹായധനം അനുവദിക്കുന്നു.

 

2022-23 കാലയളവിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ റവന്യൂകമ്മി സഹായധനം ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്ആന്ധ്രാപ്രദേശ്അസംഹിമാചൽ പ്രദേശ്കേരളംമണിപ്പൂർമേഘാലയമിസോറാംനാഗാലാൻഡ്പഞ്ചാബ്രാജസ്ഥാൻസിക്കിംത്രിപുരഉത്തരാഖണ്ഡ്പശ്ചിമ ബംഗാൾ.

 

 

2022-23-ലേയ്ക്ക് ശുപാർശ ചെയ് റവന്യൂകമ്മി സഹായധനം സംബന്ധിച്ച സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 8-ാം ഗഡുവായി സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയും ഇനിപ്പറയുന്നു (കോടി രൂപയിൽ):

S. No.

Name of State

8th instalment released for the month of November, 2022.

Total PDRDG released to States during 2022-23.

1

Andhra Pradesh

879.08

7032.67

2

Assam

407.50

3260.00

3

Kerala

1097.83

8782.67

4

Manipur

192.50

1540.00

5

Meghalaya

86.08

688.67

6

Mizoram

134.58

1076.67

7

Nagaland

377.50

3020.00

8

Punjab

689.50

5516.00

9

Rajasthan

405.17

3241.33

10

Sikkim

36.67

293.33

11

Tripura

368.58

2948.67

12

Uttarakhand

594.75

4758.00

13

West Bengal

1132.25

9058.00

 

**********************************************


(Release ID: 1874257) Visitor Counter : 123