പ്രധാനമന്ത്രിയുടെ ഓഫീസ്
മോർബിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു
ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു
Posted On:
31 OCT 2022 8:39PM by PIB Thiruvananthpuram
മോർബിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഗാന്ധിനഗറിലെ രാജ്ഭവനിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു.
മോർബിയിൽ നിർഭാഗ്യകരമായ ദുരന്തം ഉണ്ടായതു മുതൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. . ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചർച്ച ചെയ്തു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി ആവർത്തിച്ചു് ഊന്നൽ നൽകി.
മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ, ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി, ഗുജറാത്ത് ചീഫ് സെക്രട്ടറി, ഡിജിപി, സംസ്ഥാന ആഭ്യന്തര വകുപ്പ്, ഗുജറാത്ത് ദുരന്ത നിവാരണ അതോറിറ്റി എന്നിവയിലു ൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
--ND--
(Release ID: 1872487)
Visitor Counter : 144
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada