ആഭ്യന്തരകാര്യ മന്ത്രാലയം
ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവർ പുഷ്പാർച്ചന നടത്തി
Posted On:
31 OCT 2022 2:06PM by PIB Thiruvananthpuram
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഇന്ത്യൻ വൈസ് പ്രസിഡന്റ് ശ്രീ ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേന എന്നിവർ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ ന്യൂഡൽഹിയിൽ പുഷ്പാർച്ചന നടത്തി.
ഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ നിന്ന് 'റൺ ഫോർ യൂണിറ്റി' ആഭ്യന്തരമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കർ, വിദേശകാര്യ സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖി, ആഭ്യന്തര സഹമന്ത്രി ശ്രീ നിഷിത് പ്രമാണിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവർക്ക് ശ്രീ അമിത് ഷാ ദേശീയ ഐക്യത്തിന്റെ സത്യവാചകം ചൊല്ലിക്കൊടുത്തു.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ ഇന്നത്തെ പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ ഒരു മനുഷ്യന്റെ ജന്മവാർഷികത്തിൽ ദേശീയോദ്ഗ്രഥനത്തിന്റെ സുപ്രധാന സന്ദേശമാണ് നാം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉരുക്കുമനുഷ്യനായ സർദാർ പട്ടേലിന്റെ മഹത്തായ പ്രവർത്തനങ്ങൾ അനുസ്മരിച്ചുകൊണ്ട്, സർദാർ പട്ടേൽ കാണിച്ചുതന്ന പാത പിന്തുടരാനും 2047 ഓടെ അദ്ദേഹത്തിന്റെ ദൃഢനിശ്ചയം നിറവേറ്റാനും ശ്രീ അമിത് ഷാ ദേശവാസികളോട് അഭ്യർത്ഥിച്ചു.
RRTN
***
(Release ID: 1872306)
Visitor Counter : 218