പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന
Posted On:
25 FEB 2020 1:47PM by PIB Thiruvananthpuram
എന്റെ സുഹൃത്തും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്,
അമേരിക്കന്‍ പ്രതിനിധി സംഘത്തിലെ ബഹുമാനപ്പെട്ട അംഗം,
മഹതികളെ മാന്യരെ,
നമസ്‌തേ,
പ്രസിഡന്റ് ട്രംപിനും സംഘത്തിനും ഇന്ത്യയിലേക്കു വീണ്ടും ഊഷ്മള സ്വാഗതം. ഈ യാത്രയില്‍ അദ്ദേഹം കുടുംബത്തോടൊപ്പം വന്നതില്‍ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ പ്രസിഡന്റ് ട്രംപും ഞാനും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്നലെ മൊട്ടേരയില്‍ പ്രസിഡന്റ് ട്രംപിന്റെ അഭൂതപൂര്‍വവും ചരിത്രപരവുമായ സ്വീകരണം എന്നെന്നേക്കുമായി ഓര്‍മ്മിക്കപ്പെടും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം രണ്ട് ഗവണ്‍മെന്റുകള്‍ തമ്മിലുള്ളതു മാത്രമല്ല, ജനങ്ങളാല്‍ നയിക്കപ്പെടുന്നതും ജനകേന്ദ്രീകൃതവുമാണെന്ന് ഇന്നലെ വീണ്ടും വ്യക്തമായി. ഈ ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിത്തത്തിലാണ്. അതിനാല്‍ ഇന്ന് പ്രസിഡന്റ് ട്രംപും ഞാനും ഞങ്ങളുടെ ബന്ധത്തെ സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ബന്ധം ഈ നിലയിലേക്ക് കൊണ്ടുവരുന്നതില്‍ വിലമതിക്കാനാവാത്ത സംഭാവനയാണ് പ്രസിഡന്റ് ട്രംപ് നല്‍കിയത്.
സുഹൃത്തുക്കളേ,
ഇന്നത്തെ ചര്‍ച്ചയില്‍, ഈ പങ്കാളിത്തത്തിന്റെ എല്ലാ സുപ്രധാന വശങ്ങളും ഞങ്ങള്‍ ക്രിയാത്മകമായി പരിഗണിച്ചു - അത് പ്രതിരോധവും സുരക്ഷയും, ഊര്‍ജ തന്ത്രപരമായ പങ്കാളിത്തവും, സാങ്കേതിക സഹകരണവും, ആഗോള കണക്റ്റിവിറ്റിയും, വ്യാപാര ബന്ധങ്ങളും അല്ലെങ്കില്‍ ജനങ്ങളുമായുള്ള ബന്ധവും ഉള്‍പ്പെടെ എന്തുമാകട്ടെ, ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നു. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് അത്. അത്യാധുനിക പ്രതിരോധ ഉപകരണങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും സഹകരണത്തിലൂടെ ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിച്ചു. നമ്മുടെ പ്രതിരോധ നിര്‍മ്മാതാക്കള്‍ പരസ്പരം വിതരണ ശൃംഖലയുടെ ഭാഗമായി മാറുകയാണ്. ഇന്ത്യന്‍ സേന ഇന്ന് ഏറ്റവും കൂടുതല്‍ പരിശീലന അഭ്യാസങ്ങള്‍ നടത്തുന്നത് യു.എസ്.എയിലെ സൈനിക വിഭാഗങ്ങളുമായാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നമ്മുടെ സേനകള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമതയില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
സുഹൃത്തുക്കളേ ,
അതുപോലെ, നമ്മുടെ മാതൃഭൂമികള്‍ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിനുമുള്ള സഹകരണവും ഞങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന്, ആഭ്യന്തര-ഭൂ സുരക്ഷ സംബന്ധിച്ച തീരുമാനം ഈ സഹകരണത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ ഉത്തരവാദികളാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് ഞങ്ങള്‍ തീരുമാനിച്ചു. മയക്കുമരുന്നിനും ഒപിയോയിഡ് പ്രതിസന്ധിക്കുമെതിരെ പോരാടുന്നതിന് പ്രസിഡന്റ് ട്രംപ് മുന്‍ഗണന നല്‍കി. ഇന്ന്, മയക്കുമരുന്ന് കടത്ത്, നാര്‍ക്കോ-ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു പുതിയ സംവിധാനവും ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ഞങ്ങളുടെ തന്ത്രപരമായ ഊര്‍ജ്ജ പങ്കാളിത്തം അല്‍പ്പം മുമ്പ് സ്ഥാപിതമായി. ഈ മേഖലയില്‍ പരസ്പര നിക്ഷേപം വര്‍ദ്ധിച്ചു. എണ്ണയുടെയും വാതകത്തിന്റെയും കാര്യത്തില്‍ ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട സ്രോതസ്സായി അമേരിക്ക മാറിയിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഞങ്ങളുടെ മൊത്തം ഊര്‍ജ്ജ വ്യാപാരം ഏകദേശം 20 ബില്യണ്‍ ഡോളറാണ്. അത് പുനരുപയോഗ ഊര്‍ജമായാലും ആണവോര്‍ജമായാലും നമ്മുടെ സഹകരണത്തിന് പുതിയ ഊര്‍ജം ലഭിക്കുന്നു.
സുഹൃത്തുക്കളേ,
അതുപോലെ, വ്യവസായം 4.0 ഉം 21-ാം നൂറ്റാണ്ടിലെ ഉയര്‍ന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകളും ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെയും നവീകരണത്തിന്റെയും സംരംഭത്തിന്റെയും പുതിയ നിലപാടുകള്‍ സ്ഥാപിക്കുന്നു. ഇന്ത്യന്‍ പ്രൊഫഷണലുകളുടെ കഴിവ് അമേരിക്കന്‍ കമ്പനികളുടെ സാങ്കേതിക നേതൃത്വത്തെ ശക്തിപ്പെടുത്തി.
സുഹൃത്തുക്കളേ,
സാമ്പത്തിക മേഖലയില്‍ തുറന്നതും ന്യായവും സന്തുലിതവുമായ വ്യാപാരത്തിന് ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ട അക്ക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, കൂടാതെ കൂടുതല്‍ സന്തുലിതമായി. ഊര്‍ജം, സിവില്‍ എയര്‍ ക്രാഫ്റ്റ്സ്, പ്രതിരോധം, ഉന്നത വിദ്യാഭ്യാസം എന്നിവയാണെങ്കില്‍, കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടെ ഈ നാല് മേഖലകള്‍ മാത്രമാണ് ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധത്തിന് 70 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളും തീരുമാനങ്ങളും കാരണമാണ് ഇതില്‍ ഭൂരിഭാഗവും സാധ്യമായത്. വരുംകാലങ്ങളില്‍ ഈ കണക്ക് ഗണ്യമായി വര്‍ദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഉഭയകക്ഷി വ്യാപാരത്തെ സംബന്ധിച്ചിടത്തോളം, നമ്മുടെ വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ നല്ല ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഞങ്ങളുടെ വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണ, നമ്മുടെ ടീമുകള്‍ അത് നിയമപരമാക്കട്ടെ എന്ന് പ്രസിഡന്റ് ട്രംപും ഞാനും ഇന്ന് സമ്മതിച്ചു. ഒരു വലിയ വ്യാപാര ഇടപാടിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. പരസ്പര താല്‍പ്പര്യത്തില്‍ ഇത് നല്ല ഫലങ്ങള്‍ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സുഹൃത്തുക്കളേ, ആഗോളതലത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സഹകരണം നമ്മുടെ പൊതു ജനാധിപത്യ മൂല്യങ്ങളിലും ലക്ഷ്യങ്ങളിലും അധിഷ്ഠിതമാണ്. ചട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിന്, പ്രത്യേകിച്ച് ഇന്തോ-പസഫിക്, ആഗോള പൊതുമേഖലകളില്‍ ഈ സഹകരണം വളരെ പ്രധാനമാണ്. ലോകത്തിലെ കണക്ടിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതില്‍ സുസ്ഥിരവും സുതാര്യവുമായ ധനസഹായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങള്‍ രണ്ടുപേരും യോജിക്കുന്നു. നമ്മുടെ ഈ പരസ്പര ധാരണ പരസ്പരം മാത്രമല്ല, ലോകത്തിന്റെ താല്‍പ്പര്യവുമാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പ്രത്യേക സൗഹൃദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറ നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. പ്രൊഫഷണലുകളായാലും വിദ്യാര്‍ത്ഥികളായാലും, യുഎസ്എയില്‍ ഇതിന് ഏറ്റവും വലിയ സംഭാവന നല്‍കിയത് ഇന്ത്യന്‍ പ്രവാസി സമൂഹമാണ്. ഇന്ത്യയുടെ ഈ അംബാസഡര്‍മാര്‍ അവരുടെ കഴിവും കഠിനാധ്വാനവും കൊണ്ട് മാത്രമല്ല യുഎസ്എയുടെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്നത്. മറിച്ച്, ഞങ്ങള്‍ അമേരിക്കന്‍ സമൂഹത്തെ അവരുടെ ജനാധിപത്യ മൂല്യങ്ങളും സമ്പന്നമായ സംസ്‌കാരവും കൊണ്ട് സമ്പന്നമാക്കുകയാണ്. ഞങ്ങളുടെ പ്രൊഫസറുടെ സാമൂഹിക സുരക്ഷാ സംഭാവനയെക്കുറിച്ചുള്ള സമഗ്രവല്‍ക്കരണ കരാറിനെക്കുറിച്ചുള്ള ഇരുപക്ഷ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ പ്രസിഡന്റ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ പ്രൊഫഷണലുകളുടെ സാമൂഹിക സുരക്ഷാ സംഭാവനയെ സംബന്ധിച്ച സമഗ്രവല്‍ക്കരണ കരാറിനെക്കുറിച്ചുള്ള ഇരുപക്ഷ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ പ്രസിഡന്റ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത് പരസ്പര താല്‍പ്പര്യമുള്ളതായിരിക്കും.
സുഹൃത്തുക്കളേ,
ഈ തലങ്ങളിലെല്ലാം നമ്മുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനം ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി, ഇന്ത്യയിലേക്ക് വന്നതിനും ഇന്ത്യ-യുഎസ് ബന്ധം ഒരു പുതിയ ഉയരത്തിലെത്തിച്ചതിനും പ്രസിഡന്റ് ട്രംപിന് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.
നന്ദി.
......
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗം ഹിന്ദിയിലാണ്. പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്.
***
(Release ID: 1868863)
Visitor Counter : 88