വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വോട്ടർ ബോധവൽക്കരണ പരിപാടിയുടെ രണ്ടാം എപ്പിസോഡ്, 2022 ഒക്‌ടോബർ 14-ന് ഓൾ ഇന്ത്യ റേഡിയോ സംപ്രേക്ഷണം ചെയ്യും

प्रविष्टि तिथि: 14 OCT 2022 10:05AM by PIB Thiruvananthpuram

 

ഓൾ ഇന്ത്യ റേഡിയോ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ച് വോട്ടർ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പുതിയ പ്രതിവാര പരിപാടി "മത്ദാതാ ജംഗ്ഷൻ" ആരംഭിച്ചു. പ്രോഗ്രാമിന്റെ രണ്ടാം എപ്പിസോഡ് 2022 ഒക്ടോബർ 14 വെള്ളിയാഴ്ച 100.1 FM GOLD ചാനലിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ വൈകുന്നേരം 7.25 മുതൽ 7.40 വരെ സംപ്രേക്ഷണം ചെയ്യും. ‘ഒരു വോട്ടിന്റെ ശക്തി’ എന്നതാണ് പ്രമേയം.

മലയാളം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 23 ഭാഷകളിൽ 15 മിനിറ്റ് പ്രതിവാര പരിപാടി എല്ലാ വെള്ളിയാഴ്ചയും സംപ്രേക്ഷണം ചെയ്യുന്നു. എഫ്എം റെയിൻബോ, വിവിധ് ഭാരതി സ്റ്റേഷനുകൾ, രാജ്യത്തുടനീളമുള്ള എഐആറിന്റെ പ്രൈമറി ചാനലുകൾ എന്നിവയിൽ രാത്രി 7 മുതൽ 9 വരെയുള്ള സമയ ബാൻഡിൽ ഇത് പ്രക്ഷേപണം ചെയ്യും. @airnewsalerts എന്ന ട്വിറ്റെർ ഹാൻഡിൽ, 'News On AIR' ആപ്പ്, ഓൾ ഇന്ത്യ റേഡിയോയുടെ യൂട്യൂബ് ചാനലുകൾ എന്നിവയിലും പരിപാടി കേൾക്കാം.

പ്രതിവാര പരിപാടി വോട്ടർ ആവാസവ്യവസ്ഥയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നു. ഓരോ എപ്പിസോഡും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒരു പ്രത്യേക പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ 52 പ്രമേയങ്ങളും അർഹരായ എല്ലാ പൗരന്മാരെയും പ്രത്യേകിച്ച് യുവാക്കളെയും ആദ്യ വോട്ടർമാരെയും വോട്ടുചെയ്യാനും, തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തമായ തീരുമാനമെടുക്കാനും പ്രോത്സാഹിപ്പിക്കുന്നു.

 

ക്വിസ്, വിദഗ്ധരുടെ അഭിമുഖം, ECI യുടെ SVEEP ടീം നിർമ്മിച്ച ഗാനങ്ങൾ എന്നിവ ഓരോ എപ്പിസോഡിലും ഉണ്ടാകും. പരിപാടിയിൽ ഒരു സിറ്റിസൺ കോർണറും ഉൾപ്പെടുന്നു. അവിടെ ഏതൊരു പൗരനും വോട്ടിംഗിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ നൽകാനും കഴിയും.
 
************************************************
 
RRTN
 
 
 
 

(रिलीज़ आईडी: 1867620) आगंतुक पटल : 210
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Assamese , English , Urdu , हिन्दी , Marathi , Bengali , Manipuri , Punjabi , Telugu