വനിതാ, ശിശു വികസന മന്ത്രാലയം

പെൺകുട്ടികൾക്കുള്ള പാരമ്പര്യേതര ഉപജീവനമാർഗ്ഗ നൈപുണ്യത്തെ സംബന്ധിക്കുന്ന ദേശീയ സമ്മേളനം, "ബേട്ടിയാം ബനേ കുശൽ" എന്ന പേരിൽ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം (MWCD) നാളെ സംഘടിപ്പിക്കും.

Posted On: 10 OCT 2022 10:54AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്‌ടോബർ 10,  2022

അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ആഭിമുഖ്യത്തിൽ "ബേട്ടിയാം ബനേ കുശൽ" എന്ന പേരിൽ പെൺകുട്ടികൾക്കുള്ള പാരമ്പര്യേതര ഉപജീവനമാർഗ്ഗ നൈപുണ്യത്തെ (NTL) സംബന്ധിക്കുന്ന ദേശീയ സമ്മേളനം  കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം (MWCD) നാളെ (2022 ഒക്‌ടോബർ 11ന്) സംഘടിപ്പിക്കും.

ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന തൊഴിൽ മേഖലകളിൽ പെൺകുട്ടികൾ  സ്വന്തം കഴിവുകൾ വികസിപ്പിക്കുകയും തൊഴിൽസേനയുടെ ഭാഗമാവുകയും  ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിന് സമ്മേളനം ഊന്നൽ നൽകും.

 തൊഴിൽ സേനയിലെ തുല്യവും വർദ്ധിതവും ശക്തവുമായ പങ്കാളിത്തത്തിനായി ചെറുപ്പക്കാരായ പെൺകുട്ടിക
ളെ  നൈപുണ്യവതികളാക്കുകയെന്ന ലക്ഷ്യത്തോടെ  നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവുമായും  (MSDE) ന്യൂനപക്ഷ കാര്യ മന്ത്രാലയവുമായും ധാരണാപത്രങ്ങൾ ഒപ്പിടുന്നതിന് പരിപാടി സാക്ഷ്യം വഹിക്കും. മിഷൻ ശക്തി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വരുത്തിയ മാറ്റങ്ങൾക്കനുസൃതമായി  പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന/ജില്ലാതല BBBP പ്രവർത്തന രേഖയും തദവസരത്തിൽ പുറത്തിറക്കും. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ഇന്ത്യയിലുടനീളമുള്ള NTL-ൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കൂട്ടം കൗമാരക്കാരായ പെൺകുട്ടികളും തമ്മിലുള്ള ഒരു സംവേദനാത്മക ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി പ്രേക്ഷകരിലെത്തും വിധം “BetiyanBaneKushal” പരിപാടിയുടെ  (www.youtube.com/c/MinistryofWomenChildDevelopmentGovtofIndia)  തത്സമയം സംപ്രേക്ഷണം ഉണ്ടാകും. MWCD, MSDE, കായിക വകുപ്പ്, ന്യൂനപക്ഷകാര്യ മന്ത്രാലയം, വിദ്യാഭ്യാസം മന്ത്രാലയ പ്രതിനിധികൾ,ദേശീയ ബാലാവകാശ സംരക്ഷണ കൗൺസിൽ പോലുള്ള നിയമപരമായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

 
SKY
 
****


(Release ID: 1866472) Visitor Counter : 228