പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന ബസ് ദുരന്തത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം
പി എം എന്‍ ആര്‍ എഫില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
Posted On:
08 OCT 2022 9:43AM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ നാസിക്കില്‍ ഉണ്ടായ ദാരുണമായ ബസ് അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ബസ് അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
'നാസിക്കിലെ ബസ് ദുരന്തത്തില്‍ വേദനയുണ്ട്. എന്റെ ചിന്തകള്‍ അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നു: പ്രധാനമന്ത്രി @നരേന്ദ്രമോദി'
'നാസിക്കിലെ ബസ് തീപിടിത്തത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പി എം എന്‍ ആര്‍ എഫില്‍-ല്‍ നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും: പ്രധാനമന്ത്രി @നരേന്ദ്രമോദി'
--ND--
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each of the deceased due to the bus fire in Nashik. The injured would be given Rs. 50,000: PM @narendramodi
— PMO India (@PMOIndia) October 8, 2022
******
(Release ID: 1866004)
Visitor Counter : 141
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada