പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തരാഖണ്ഡിലെ പൗരി ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 05 OCT 2022 9:07AM by PIB Thiruvananthpuram

ഉത്തരാഖണ്ഡിലെ പൗരിയിൽ ബസ് അപകടത്തിലെ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
 
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ഉത്തരാഖണ്ഡിലെ പൗരിയിൽ ഉണ്ടായ ബസ് അപകടം ഹൃദയഭേദകമാണ്. ഈ ദുരന്തസമയത്ത് എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തബാധിതർക്ക്  സാധ്യമായ എല്ലാ സഹായവും നൽകും. : പ്രധാനമന്ത്രി മോദി"


(Release ID: 1865287) Visitor Counter : 108