ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
ഈ വർഷത്തെ ഏറ്റവും വലിയ നഗര ശുചിത്വ ഉത്സവത്തിന് അരങ്ങൊരുങ്ങി
Posted On:
30 SEP 2022 1:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്തംബർ 30, 2022
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു, 2022 ഒക്‌ടോബർ 1-ന് ന്യൂ ഡൽഹിയിൽ കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയം (MoHUA) സംഘടിപ്പിക്കുന്ന പരിപാടിയിൽ ആസാദി@75 സ്വച്ഛ് സർവേക്ഷൻ 2022-ലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളെയും നഗരങ്ങളെയും ആദരിക്കും. മാലിന്യ രഹിത നഗരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ - അർബൻ 2.0 ന്റെ ആദ്യ വാർഷികദിനമാണിത്.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി; സഹമന്ത്രി ശ്രീ കൗശൽ കിഷോർ; നഗരവികസന മന്ത്രിമാർ; രാജ്യത്തുടനീളമുള്ള മേയർമാർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി 160-ലധികം അവാർഡുകൾ വിതരണം ചെയ്യും. സംസ്ഥാന, നഗര ഭരണാധികാരികൾ, മേഖലയിലെ പങ്കാളികൾ, വിഷയ വിദഗ്ധർ, യുവജന സംഘടനകൾ, ശുചീകരണ തൊഴിലാളികൾ, വ്യവസായ പ്രതിനിധികൾ, ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിലെ സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, എൻജിഒ-കൾ, സിഎസ്ഒ-കൾ എന്നിവരടങ്ങുന്ന 1800 ഓളം അതിഥികൾ പരിപാടിയിൽ പങ്കെടുക്കും. പൗരന്മാർക്ക് തത്സമയ ചടങ്ങ് കാണുന്നതിന് പ്രമുഖ സ്ഥലങ്ങളിൽ സ്‌ക്രീനുകൾ സ്ഥാപിക്കും.
വർഷങ്ങളായി നഗരങ്ങളുടെ എണ്ണത്തിലുണ്ടായ തുടർച്ചയായ വർധനയാണ് ശുചിത്വ സർവ്വേയുടെ വ്യാപ്തിയിലൂടെ തെളിയിക്കപ്പെടുന്നത്. 2016-ൽ 73 പ്രധാന നഗരങ്ങളിലും 2017-ൽ 434 നഗരങ്ങളിലുമാണ് സർവേ നടത്തിയതെങ്കിൽ സ്വച്ഛ് സർവേക്ഷന്റെ ഏഴാം പതിപ്പിൽ 4,355 നഗരങ്ങൾ പങ്കെടുത്തതോടെ, ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയായി മാറി. "ജനങ്ങൾ ആദ്യം" എന്ന പ്രമേയവുമായി നടത്തിയ ഈ വർഷത്തെ സർവേയിൽ അഭൂതപൂർവമായ അഭിപ്രായം ലഭിച്ചു. കഴിഞ്ഞ വർഷത്തെ 5 കോടിയിൽ നിന്ന് 9 കോടിയിൽ കൂടുതൽ വർദ്ധന പ്രകടമാണ്.
സ്വച്ഛ് സർവേക്ഷൻ 2022-ൽ ചില നിർണായകമായ പുതിയ രീതികൾ അവതരിപ്പിച്ചു. ഉദാഹരണത്തിന്, സർവേയുടെ വ്യാപ്തി മുൻ വർഷങ്ങളിലെ 40% വാർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ, 100% വാർഡുകളിൽ സാമ്പിൾ ചെയ്യുന്നതിനായി വിപുലീകരിച്ചു; ഫീഡ്‌ബാക്ക് പ്രക്രിയയിൽ മുതിർന്ന പൗരന്മാരുടെയും യുവാക്കളുടെയും അഭിപ്രായങ്ങൾക്ക് മുൻഗണന നൽകി. ചെറിയ നഗരങ്ങൾക്ക് അവാർഡുകൾക്കായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. സ്വച്ഛ് സർവേക്ഷൻ 2022 ഫലങ്ങളെ അടിസ്ഥാനമാക്കി, അതത് നഗരങ്ങളുടെ ശുചിത്വ നില താമസക്കാർക്ക് അറിയാൻ അവസരം നൽകുന്ന 'സിറ്റി റിപ്പോർട്ട് കാർഡ്', അവതരിപ്പിച്ചിട്ടുണ്ട്. 'സഫായിമിത്ര സുരക്ഷ' എല്ലാ നഗരങ്ങളിലും നിർബന്ധമാക്കിയിരിക്കുന്നു. ആസാദി പ്രസ്ഥാനത്തോടുള്ള ആദരവ് ഉൾപ്പെടുത്തിക്കൊണ്ട് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ/പാർക്കുകൾ എന്നിവയുടെ ശുചീകരണത്തിലൂടെ പൗരന്മാരുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തും.
എസ്ബിഎം-അർബന്റെ എട്ടാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി, 2022 സെപ്റ്റംബർ 17 മുതൽ 2022 ഒക്ടോബർ 2 വരെ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തുന്ന സ്വച്ഛ് അമൃത് മഹോത്സവിലാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.
1,850-ലധികം നഗരങ്ങളിലായി അരലക്ഷത്തോളം യുവാക്കളും പൗരന്മാരും ടീമുകൾ രൂപീകരിച്ച് ബീച്ചുകളും കുന്നുകളും പൊതു സ്ഥലങ്ങളും വൃത്തിയാക്കാൻ മത്സരിച്ച ആദ്യ ഇന്ത്യൻ സ്വച്ഛതാ ലീഗോടെയാണ് സെപ്തംബർ 17-ന് ആഘോഷങ്ങൾ ആരംഭിച്ചത്. മികച്ച 70 ടീമുകളെ സെപ്തംബർ 30ന് മന്ത്രാലയം ആദരിക്കും.
ശുചീകരണത്തിലും മാലിന്യ സംസ്‌കരണത്തിലുമുള്ള വിവിധ തരം വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നഗരങ്ങളെ സഹായിക്കുന്നതിനായി, ഒരു നൂതന സ്റ്റാർട്ടപ്പ് ചലഞ്ചിലൂടെ സെപ്തംബർ 20-ന്, മന്ത്രാലയം മാലിന്യ സംസ്കരണ മേഖലയിലെ 30 മികച്ച സ്റ്റാർട്ടപ്പുകളെ കണ്ടെത്തി. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്നത് തുടരാൻ കഴിയുന്ന ഒരു ഓൺലൈൻ സ്റ്റാർട്ടപ്പ് ഗേറ്റ്‌വേയും ആരംഭിച്ചു.
സെപ്തംബർ 26-ന്, 'പഴവസ്തുക്കളിൽ നിന്ന് സമ്പത്തിലേക്ക്' എന്ന സമീപനം മുന്നോട്ട് കൊണ്ടു പോകുന്നതിനും പാഴ്‌വസ്തുക്കൾ കളിപ്പാട്ടങ്ങളാക്കി പുനരുപയോഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ നൂതനമായ ഒരു സംരംഭം - സ്വച്ഛ് ടോയ്കാത്തോൺ - കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ആരംഭിച്ചു.
ചടങ്ങിന് മുമ്പുള്ള രണ്ട് ദിവസം, സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്നതിനായി മുനിസിപ്പൽ ഖരമാലിന്യവും ദ്രവമാലിന്യവും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേകം ആസൂത്രണം ചെയ്ത സാങ്കേതികവും ഭരണപരവുമായ ചർച്ചകൾ ഉൾക്കൊള്ളുന്ന “സ്വച്ഛ് ശെഹർ - സംവാദ് & ടെക് എക്സിബിഷൻ” എന്ന പരിപാടി നടത്തി. മാലിന്യ-രഹിത നഗര പദവിയിലേക്കുള്ള യാത്രയിലെ തന്ത്രങ്ങൾ, മികച്ച രീതികൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ആലോചിക്കാൻ നഗരങ്ങളെ ഇത് സഹായിക്കും.
**********************************************
RRTN
(Release ID: 1863832)
Visitor Counter : 254