പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

Posted On: 27 SEP 2022 4:34PM by PIB Thiruvananthpuram

ടോക്കിയോയിലെ നിപ്പോൺ ബുഡോകാനിൽ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 20-ലധികം രാഷ്ട്രങ്ങളുടെയും  ഗവൺമെന്റുകളുടെയും തലവന്മാർ  ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഔദ്യോഗിക ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു.

പ്രിയ സുഹൃത്തായും ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിന്റെ മികച്ച ചാമ്പ്യനായും  വിശേഷിപ്പിച്ചു കൊണ്ട്  മുൻ പ്രധാനമന്ത്രി ആബെയുടെ സ്മരണയെ പ്രധാനമന്ത്രി ആദരിച്ചു.

സംസ്‌കാര ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി,  അന്തരിച്ച പ്രധാനമന്ത്രി ആബെയുടെ ഭാര്യ ശ്രീമതി അകി ആബെയുമായി അകസാക കൊട്ടാരത്തിൽ ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദി ശ്രീമതി ആബെയെ തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ മുൻ പ്രധാനമന്ത്രി ആബെ നൽകിയ സുപ്രധാനമായ സംഭാവനയും തന്റെ സ്നേഹസൗഹൃദവും അദ്ദേഹം അനുസ്മരിച്ചു. അനുശോചനം ആവർത്തിച്ച് പ്രധാനമന്ത്രി കിഷിദയുമായി പ്രധാനമന്ത്രി ഹ്രസ്വ സംഭാഷണവും നടത്തി.

--ND--


(Release ID: 1862581) Visitor Counter : 148